ഉത്തര്‍പ്രദേശ് : ഐഎഎസുകാര്‍ക്കായുള്ള ഒരു ഗ്രാമത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ, എന്നാല്‍ അത്തരത്തില്‍ ഒരു ഗ്രാമമുണ്ട്. എവിടെയാണെന്നല്ലേ, ഉത്തര്‍പ്രദേശിലെ ജന്‍പൂര്‍ ജില്ലയിലാണ് ഐഎഎസുകാരുടെ ഗ്രാമമുള്ളത്.
മദോപാട്ടി എന്നാണ് ഗ്രാമത്തിന്റെ പേര്, 75 വീടുകള്‍ മാത്രമാണ് ഈ ഗ്രാമത്തിലുള്ളത്. ഇവിടെ 47 ഐഎഎസുകാരാണ് ഉള്ളത്. 1952 ല്‍ സിവില്‍ സര്‍വീസില്‍ രണ്ടാംറാങ്ക് നേടിയ ഇന്ദു പ്രകാശാണ് ആദ്യ ഐഎഎസുകാരന്‍.
ഉന്നതസ്ഥാനങ്ങളില്‍ മദോപാട്ടി ഗ്രാമത്തിലെ ആള്‍ക്കാരില്‍ ഐഎസ്ആര്‍ഒയിലും വേള്‍ഡ് ബാങ്കിലും ജോലി ചെയ്യുന്നവരും ഉണ്ട്. ഒരു കുടുംബത്തിലെ സഹോദരന്മാരെല്ലാം ഐഎഎസ് ആയ ചരിത്രവും മോദോപാര്‍ട്ടിക്കുണ്ട്.
Post Your Comments