ബിജ്നോർ: വിവാഹാഭ്യര്‍ഥനയും പ്രണയാഭ്യര്‍ത്ഥനയുമൊക്കെ നിരസിച്ചതിന് കാമുകിയ്ക്ക് നേരെ കാമുകന്‍ ആസിഡ് ആക്രമണം നടത്തുന്ന വാര്‍ത്തകള്‍ നിരന്തരം പുറത്തുവരാറുണ്ട്. എന്നാല്‍ ഉത്തർപ്രദേശിലെ ബിജ്നോറിൽ നിന്ന് വരുന്ന വാര്‍ത്ത നേരെ മറിച്ചാണ്. വിവാഹം ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞതിന് പത്തൊമ്പതുകാരി ഇരുപത്തിയൊന്നുകാരനായ കാമുകനെ ആസിഡ് ഒഴിച്ചു. ഞായാറാഴ്ച രാത്രിയോടെയാണ് സംഭവം.
അഫ്രീൻ എന്ന പെൺക്കുട്ടിയാണ് തന്‍റെ കാമുകനായ സൂരജ് കുമാറിനെ ബെർത്ത് ഡേ പാർട്ടിക്ക് വിളിച്ച് വരുത്തി ആസിഡ് ഒഴിച്ചത്. പ്രതികാരം തീർക്കാനായിരിക്കും അഫ്രീൻ വിളിച്ചതെന്ന് പ്രതീക്ഷിക്കാതെയാണ് സൂരജ് വന്നത്.
സൂരജിന്‍റെ ശരീരത്തിന്‍റെ 20 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. അപകട നില തരണം ചെയ്തെന്ന് ഡോക്ടർമാർ അറിയിച്ചു. അഫ്രീൻ മുസ്ലീമും താൻ ഹിന്ദുവുമായതിനാൽ വിവാഹം കഴിക്കാൻ സമൂഹം അനുവദിക്കാത്തതിനാലാണ് സൂരജ് പിന്മാറിയത്. ബിജ്നോറിലെ കോളേജിൽ സഹപാഠികളായിരുന്ന അഫ്രീനും സൂരജും ഒന്നര വർഷമായി പ്രണയത്തിലായിരുന്നു.
Post Your Comments