മുംബൈ: മുംബൈയിലെ മറൈന്‍ ഡ്രൈവ് ഉള്‍പ്പെടെ നഗരത്തിലെ 15 കേന്ദ്രങ്ങളില്‍ സെല്‍ഫി എടുക്കുന്നതിനു മുംബൈ പൊലീസ് വിലക്കേര്‍പ്പെടുത്തുന്നു. സെല്‍ഫിയെടുക്കല്‍ അപകടത്തിലേക്ക് നീങ്ങിയതോടെയാണ് പൊലീസ് സെല്‍ഫി വിലക്കാന്‍ തീരുമാനിച്ചത്.
കഴിഞ്ഞയാഴ്ച സെല്‍ഫിയെടുക്കുമ്പോള്‍ കോളജ് വിദ്യാര്‍ഥിനി ബാന്ദ്രാ തീരത്തു കടലില്‍ വീഴുകയും രക്ഷാശ്രമത്തിനിടെ യുവാവ് മരിക്കുകയും ചെയ്തിരുന്നു. ട്രെയിനുകളിലും ഷോപ്പിങ് മാളുകളിലും അടക്കം സെല്‍ഫി നിരോധിക്കാനുള്ള നീക്കത്തിലാണ് പൊലീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
Post Your Comments