ന്യൂഡല്‍ഹി: മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം അടിമുടി നവീകരിച്ച പുതിയ കോച്ചുകള്‍ ഇന്ത്യന്‍ റെയില്‍വേ പുറത്തിരാക്കി. പുതിയ കോച്ചുകള്‍ ഡല്‍ഹിയില്‍ നടന്ന ചടങ്ങി വച്ച് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാണിച്ചു.
പഴയ കോച്ചുകളില്‍ ഭോപ്പാലിലെ വര്‍ക്ക് ഷോപ്പില്‍ വച്ച് പുതിയ സൌകര്യങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. 31.5 കോടി ചെലവില്‍ 111 കോച്ചുകളാണ് ഇത്തരത്തില്‍ നവീകരിച്ചത്. പുതിയ ടോയ്ലെറ്റ് മോഡ്യൂള്‍, എല്‍.ഇ.ഡി ലൈറ്റുകള്‍, എക്സ്ഹോസ്റ്റ് ഫാനുകള്‍, കണ്‍ട്രോള്‍ഡ് വാട്ടര്‍ ടാപ്പ്, ജെര്‍ക്ക് ഫ്രീ സീറ്റുകള്‍, തീപിടിക്കാത്ത പോളി-വിനൈല്‍ മെറ്റീരിയല്‍ കൊണ്ട് നിര്‍മിച്ച സീറ്റുകള്‍, മൊബൈല്‍, ലാപ് ടോപ് ചര്‍ജിംഗ് പോയിന്റുകള്‍, സൗകര്യപ്രദമായ കോണികള്‍ എന്നിവയാണ് പുതിയ കോച്ചുകളുടെ പ്രധാന സവിശേഷതകള്‍, സീറ്റുകള്‍ തമ്മിലുള്ള അകലവും, ബെര്‍ത്തുകളും കൂടുതല്‍ വിശാലമാക്കിയിട്ടുണ്ട്.
Post Your Comments