India

ബലാത്സംഗ വീഡിയോ വാട്സ്ആപ്പില്‍; വീട്ടമ്മ ജീവനൊടുക്കി

മുസഫര്‍നഗര്‍: കൂട്ടബലാത്സംഗം ചെയ്യുന്ന വീഡിയോ വാട്സ്ആപ്പില്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് 40 കാരിയായ വീട്ടമ്മ ആത്മഹത്യ ചെയ്തു. കഴിഞ്ഞ ഞായറാഴ്ചയാണ് വീട്ടമ്മയെ നാലംഗസംഘം കൂട്ടബലാത്സംഗം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ ഇവര്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. തുടര്‍ന്ന് ഈ വീഡിയോ വാട്സ്ആപ്പില്‍ പ്രചരിക്കുകയായിരുന്നു. ഇതില്‍ മനംനൊന്ത് വീട്ടമ്മ വിഷം കഴിച്ച് ജീവനോടുക്കുകയായിരുന്നു. ആശവര്‍ക്കര്‍ കൂടിയായിരുന്നു മരിച്ച വീട്ടമ്മ. വീട്ടമ്മ ജീവനൊടുക്കിയതിനെത്തുടര്‍ന്ന് ഡല്‍ഹി-ഡെറാഡൂണ്‍ ദേശീയപാത ആശാ വര്‍ക്കര്‍മാര്‍ ഉപരോധിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ഷാഹിദ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും എസ്പി പ്രദീപ് ഗുപ്ത അറിയിച്ചു.

shortlink

Post Your Comments


Back to top button