പത്തനംതിട്ട: ശബരിമലയില്‍ സ്ത്രീകള്‍ കയറരുത് എന്നത് വിശുദ്ധിയുടെ മാത്രം പ്രശ്‌നമല്ല, അയ്യപ്പന്‍ ബ്രഹ്മചാരിയായതിനാലാണ് ഈ നിയന്ത്രണമെന്നും ദേവസ്വം ബോര്‍ഡ് പ്രസഡിന്റ് പ്രായര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന വാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ശാസ്താവും അയ്യപ്പനും ഒന്നാണെന്ന ധാരണയിലാണ് സ്ത്രീപ്രവേശന വാദം ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭക്തരുടെ വികാരം ദേവസ്വം ബോര്‍ഡ് സുപ്രീം കോടതിയെ അറിയിക്കുമെന്നും, സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതിയില്‍ കേസ് വന്നത് ഈ സര്‍ക്കാരിന്റെയോ ബോര്‍ഡിന്റെയോ കാലത്തല്ലെന്നും പ്രായാര്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments