.ശ്രീകാര്യം: സ്ത്രീകളുടെ ശബരിമല ദര്‍ശനം മാര്‍ക്‌സിസ്റ്റ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കുടുംബങ്ങളിലെ ഏതെങ്കിലും സ്ത്രീകള്‍ അംഗീകരിക്കുമോ എന്ന് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ ബിജെപി കഴക്കൂട്ടം നിയോജകമണ്ഡലം പ്രവര്‍ത്തക സമ്മേളനം പൗഡിക്കോണത്ത് ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുമ്പോൾ ചോദിച്ചു.സുപ്രീം കോടതിയുടെ പരാമർശത്തെ സൂചിപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു മുരളീധരൻ.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാന ഭരണം ബിജെപി തീരുമാനിക്കും. ഭക്ഷണം വസ്ത്രം പാര്‍പ്പിടം, എന്നിവയാണ് നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യമെന്നും മുരളീധരന്‍ പറഞ്ഞു.
Post Your Comments