തിരുവനന്തപുരം: സ്ത്രീകള്‍ക്ക് മാത്രമായി ലേഡീസ് ഒണ്‍ലി യാത്ര ഒരുക്കി സംസ്ഥാന ടൂറിസം വകുപ്പ്. ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ടൂര്‍ ഫെഡ് ആണ് സ്ത്രീകള്‍ക്ക് സ്ത്രീകൾക്കു നാട്ടിലും വിദേശത്തും സുരക്ഷിതമായ യാത്രയൊരുക്കുന്നത്. വൌ ക്ലബ് ( വിമൻ ഓൺ വാണ്ടർലസ്റ്റ് ക്ലബ്) എന്ന പേരിലുള്ള പദ്ധതി ഈ മാസം അവസാനം ഉദ്ഘാടനം ചെയ്യും. പ്രായമായവര്‍ക്ക് വേണ്ടിയും പ്രത്യേക യാത്ര ഒരുക്കും. തീർഥാടന ടൂറിസത്തിനാണ് ഈ പാക്കേജിൽ മുൻഗണന നൽകുക.
രാവിലെ തിരുവനന്തപുരത്ത് നിന്ന് വിമാനമാര്‍ഗം കൊച്ചിയിലെത്തി ഉച്ചവരെ കപ്പല്‍ യാത്രയും കഴിഞ്ഞ് മട്ടാഞ്ചേരിയും സന്ദര്‍ശിച്ച് തിരികെ ജനശതാബ്ദി ട്രെയിനില്‍ തിരികെ എത്തുന്ന പാക്കേജിന് 3750 രൂപയാണ് നിരക്ക്. വിമാനക്കമ്പനികളുമായും വിദേശരാജ്യങ്ങളിലെ ടൂറിസം വകുപ്പുകളുമായും സഹകരിച്ചു കുറഞ്ഞ ചെലവിൽ യാത്രയോരുക്കാനും ടൂര്‍ഫെഡ് ലക്ഷ്യമിടുന്നു. വിമാനക്കമ്പനികൾക്കു പണം മുൻകൂറായി നൽകുന്നതിനാൽ സീസണിലെ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകൾ ലഭിക്കും. കൂടാതെ ഓണ്‍ലൈന്‍ ടാക്സി സര്‍വീസുകളുടെ മാതൃകയില്‍ ടൂര്‍ഫെഡ് ടാക്സി തുടങ്ങാനും പദ്ധതിയുണ്ട്. നിലവിലുള്ള ടാക്സി സര്‍വീസുകളുടെ സഹകരണത്തോടെയാകുമിത്. കേരളത്തിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചു ലക്ഷ്വറി ബസുകൾ ഉപയോഗിച്ചു ഹോപ് ഓൺ ഹോപ് ഓഫ് സർവീസുകളും തുടങ്ങും. സർക്കാർ സ്ഥാപനങ്ങൾക്കായി ഫെസിലിറ്റി മാനേജ്മെന്റ്, ഇവന്റ് മാനേജ്മെന്റ് എന്നിവ തുടങ്ങും. ഒറ്റയ്ക്കോ കൂട്ടമായോ വൌ ക്ലബില്‍ അംഗത്വമെടുക്കം. കൂടുതല്‍വിവരങ്ങൾക്ക് ഫോൺ 0471–2305075
Post Your Comments