എരുമേലി: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിരിക്കുന്നത് വിശ്വാസപരമായ കാരണങ്ങളാലാണ്.കഠിന വ്രത ശുദ്ധിയോടെ മാത്രം ദര്‍ശനം നടത്തേണ്ട പുണ്യ ക്ഷേത്രമാണ് ശബരിമല. കഴിഞ്ഞ LDF സര്‍ക്കാരിന്റെ കാലത്താണ് പ്രായഭേദമെന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്നു കോടതിയില്‍ സത്യവാങ്ങ്മൂലം കൊടുത്തത്. പ്രവേശനം സംബന്ധിച്ച വിഷയങ്ങളില്‍ ദേവ ഹിതം ആണ് ആരായേണ്ടത്. അതിനു ദേവപ്രശ്നം നടത്തണം.
ഇതിനു പുറമേ ഹൈന്ദവ സംഘടനകള്‍, വിശ്വാസി സമൂഹങ്ങള്‍, ദേവസ്വം ബോര്‍ഡ് ,ഇവയുടെ നിലപാടുകള്‍ ആണ് പ്രധാനം. ക്ഷേത്രത്തിന്റെ പരിപാവനത തകര്‍ക്കുന്ന ഒരു നീക്കവും അനുവദിക്കില്ലെന്നും BJP പ്രസിഡന്റ് പറഞ്ഞു.
Post Your Comments