KeralaNews

കെ.എം മാണിയ്ക്ക് വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ മുന്‍ ധനമന്ത്രി കെ.എം. മാണിയെ കുറ്റവിമുക്തനാക്കി വിജിലന്‍സ് വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിജിലന്‍സ് എസ്പി സുകേശനാണു തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഫോണ്‍ രേഖകളിലും മൊഴികളിലും അവ്യക്തതയുള്ളതായും റിപ്പോര്‍ട്ടിലുണ്ട്. മാണി കോഴ ചോദിച്ചതിനും വാങ്ങിയതിനും തെളിവില്ലാത്തതിനാല്‍ തുടര്‍നടപടികള്‍ റദ്ദാക്കാനും റിപ്പോര്‍ട്ടില്‍ നിര്‍ദേശിക്കുന്നു. തിരുവനന്തപുരത്തെ മന്ത്രിയുടെ വീട്ടില്‍ പണമെത്തിച്ച സംഭവമാണ്. പണം എത്തിച്ചെന്നു പറയുന്നതിന്റെ തലേദിവസം രാത്രി 8.30നു തിരുവനനന്തപുരത്ത് പഴവങ്ങാടി ക്ഷേത്രത്തിനു സമീപം വച്ച് 35 ലക്ഷം കൈമാറിയെന്ന പ്രധാനമൊഴികളും കളവാണെന്നു വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പാലായിലെ വീട്ടില്‍ പണം കൊണ്ടു വന്നു എന്നതിനു തെളിവുകള്‍ ലഭിച്ചെന്നാണ് ആദ്യ അന്വേഷണത്തില്‍ വ്യക്തമായത്. പക്ഷേ, പണം സ്വരൂപിച്ചെത്തിയെന്നു മൊഴികൊടുത്ത ബാറുടമ സജി ഡൊമിനിക് പാലായില്‍ പണമെത്തിച്ചുവെന്നു പറയുന്ന സമയത്ത് പൊന്‍കുന്നത്തായിരുന്നുവെന്നു മൊബൈല്‍ ടവര്‍ വഴിയുള്ള അന്വേഷണത്തില്‍ പിന്നീട് കണ്ടെത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button