NewsIndia

ഏത് ഭീഷണിയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാര്‍- സൈനിക മേധാവി

ന്യൂഡല്‍ഹി: രാജ്യത്തിനു നേരെ ഉയരുന്ന ഏത് ഭീഷണിയെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാണെന്ന് സൈനികമേധാവി ദല്‍ബീര്‍ സിംഗ് സുഹാഗ്. രാജ്യത്തിന്റെ സുരക്ഷയ്ക്ക് അനുദിനം ഭീഷണി വര്‍ധിച്ചുവരികയാണ്. പക്ഷേ, ഇന്ത്യന്‍ സൈന്യത്തിന്റെ വീര്യം കെടുത്താന്‍ അത്തരം സംഭവങ്ങള്‍ക്കു സാധിക്കില്ല. ഏതു ഭീഷണിയെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു.

പത്താന്‍കോട്ട് ആക്രമണത്തില്‍ ഭീകരരെ തുരത്താനായത് രാജ്യത്തിന്റെ സൈനികശക്തിയുടെ തെളിവാണ്. സൈന്യത്തിന്റെ പ്രത്യാക്രമണം ഭീകരരെ ഭയപ്പെടുത്തിട്ടുണ്ട്. സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഉറപ്പുവരുത്താന്‍ രാജ്യത്തെ മുഴുവന്‍ സൈനിക വിഭാഗങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Post Your Comments


Back to top button