India

ഇന്ത്യ-പാക് സെക്രട്ടറിതല ചര്‍ച്ച; തീരുമാനം ഇന്നറിയാം

ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സെക്രട്ടറിതല ചര്‍ച്ച തുടങ്ങുന്നത് സംബന്ധിച്ച് ഇന്ന് തീരുമാനം ഉണ്ടായേക്കും. പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുത്ത ശേഷം ചര്‍ച്ച മതിയെന്നായിരുന്നു നേരത്തെയുള്ള ഇന്ത്യന്‍ നിലപാട്. എന്നാല്‍ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പാകിസ്ഥാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അവരെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞിരുന്നു. അതേസമയം, ചര്‍ച്ച മാറ്റിവയ്ക്കാനുള്ള സാധ്യതയും വിദേശകാര്യമന്ത്രലയം തള്ളിയിട്ടില്ല. ചര്‍ച്ചകള്‍ക്ക് മുന്നോടിയായി ഇന്ത്യ-പാക് ദേശിയ സുരക്ഷാ ഉപദേഷ്ടാക്കള്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. 

shortlink

Post Your Comments


Back to top button