Kerala

ഹൈന്ദവ സമൂഹം അധികാര ശക്തിയാകണം- ജി.മാധവന്‍ നായര്‍

പാല: ഹൈന്ദവര്‍ അധികാര ശക്തിയായി മാറണമെന്ന് ഐ.എസ്.ആര്‍.ഓ മുന്‍ ചെയര്‍മാന്‍ ജി.മാധവന്‍ നായര്‍. അക്രമവും അഴിമതിയും സ്വാര്‍ത്ഥതയും ഇല്ലാത്ത സാമൂഹികാവസ്ഥ സാധ്യമാകണമെങ്കില്‍ ഹിന്ദുത്വം പുനസ്ഥാപിക്കപ്പെടണം. ഇത് ഹൈന്ദവ ഐക്യത്തിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂവെന്നും 24-ാമത്‌ മീനച്ചില്‍ നദീതട ഹിന്ദുമഹാസംഗമം വെള്ളാപ്പാട്‌ ഭഗവതിക്ഷേത്ര മൈതാനിയില്‍ ഉദ്‌ഘാടനം ചെയ്തു സംസാരിക്കവേ മാധവന്‍ നായര്‍ പറഞ്ഞു.

ബി.ജെ.പി. സംസ്‌ഥാന സംസ്ഥാന അധ്യക്ഷനായി തെരെഞ്ഞെടുക്കപ്പെട്ട കുമ്മനം രാജശേഖരന്‍ കേരളത്തില്‍ ചരിത്രം രചിക്കുമെന്നും മാധവന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു.

സത്യത്തെ അടിസ്ഥാനമക്കിയുള്ളതാണ് ഹിന്ദുത്വത്തിന്റെ അടിസ്ഥാന ദര്‍ശനമെന്ന് മുഖ്യപ്രഭാഷണം നടത്തിയ കുമ്മനം പറഞ്ഞു. ശബരിമലയില്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്നും ഹിന്ദുസാമുദായിക സംഘടനകളോടും നേതാക്കളോടും കൂടിയാലോചനകള്‍ നടത്തിയ ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മീനച്ചില്‍ താലൂക്കിലെ 24 സാമുദായിക സംഘടനാ നേതാക്കള്‍ സംഗമവേദിയില്‍ ദീപം തെളിയിച്ചാണ് ഹിന്ദുമഹാസംഗമത്തിന് തുടക്കം കുറിച്ചത്, സംഗമം 18 ന് സമാപിക്കും.

shortlink

Post Your Comments


Back to top button