ദുബായ് അന്താരാഷ്ട്രവിമാനത്താവളം രണ്ടാം തവണയും ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പദവി നിലനിര്‍ത്തി. ലണ്ടനിലെ ഹീത്രു വിമാനത്താവളത്തെ പിന്തള്ളിയാണ് രണ്ടാം വര്‍ഷവും ദുബായ് ഒന്നാം സ്ഥാനത്ത് എത്തിയത്.
ദുബായ് വിമാനത്താവളം ഓരോ മാസവും ശരാശരി 6.5 മില്യണ്‍ യാത്രക്കാര്‍ ഉപയോഗപ്പെടുത്തുന്നുണ്ടെന്നാണ് കണക്ക്. ഡിസംബര്‍ മാസത്തെ യാത്രക്കാരുടെ എണ്ണം കൂടി കൂട്ടുമ്പോള്‍ കഴിഞ്ഞ വര്‍ഷം 77 മില്യണ്‍ യാത്രക്കാരെങ്കിലും ദുബായ് വിമാനത്താവളം ഉപയോഗിച്ചിട്ടുണ്ടാവുമെന്നാണ് നിഗമനം. കഴിഞ്ഞ ജനുവരി മുതല്‍ നവംബര്‍ വരെ 3,71,103 വിമാനങ്ങളാണ് ദുബായ് വിമാനത്താവളം ഉപയോഗപ്പെടുത്തിയത്. അതായത് മാസത്തില്‍ ശരാശരി 33,736 വിമാനങ്ങള്‍.
ദുബായ് വിമാനത്താവളം വഴിയുള്ള കാര്‍ഗോ നീക്കത്തിലും വന്‍ വര്‍ദ്ധനവുണ്ടായി. 3.2 ശതമാനത്തിന്റെ വര്‍ദ്ധനവാണ് 2014 നെ അപേക്ഷിച്ച് 2015 ല്‍ രേഖപ്പെടുത്തിയത്. 2015 ലെ ആദ്യ പതിനൊന്ന് മാസത്തെ കണക്കു പ്രകാരം 70.96 മില്യണ്‍ പേരാണ് ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്തത്. ഇതോടെ ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളം എന്ന പദവി രണ്ടാം വര്‍ഷവും ദുബായ് അന്താരാഷ്ട്ര വിമാനത്താവളം നിലനിര്‍ത്തി.
Post Your Comments