തിരുവനന്തപുരം: നാളെ നിശാഗന്ധി ഒരു അപൂര്‍വ്വ സംഗമത്തിനു വേദിയാകും ഗസല്‍ ഗായകന്‍ ഗുലാം അലിയും നമ്മുടെ സ്വന്തം കവി ബാലചന്ദ്രന്‍ ചുള്ളിക്കാടും തമ്മില്‍ കണ്ടുമുട്ടുന്നു. സംവിധായകന്‍ ടി.കെ. രാജീവ് കുമാറാണു ഗസലിന് അപൂര്‍വസംഗമത്തിന്റെ പുതുതാളം പകരുന്നത്. 1984ലാണു ചുള്ളിക്കാട് ഗസല്‍ എന്ന കവിതയെഴുതുന്നത്. 32 കൊല്ലം മുന്‍പു മലയാളത്തിലെ പ്രശസ്തനായ കവി ഗസല്‍ എന്ന പേരില്‍ കവിതയെഴുതിയിട്ടുണ്ടെന്നു അറിഞ്ഞതോടെ ആ കവിയെ നേരില്‍ കാണണമെന്ന് സാക്ഷാല്‍ ഗുലാം അലിക്ക് മോഹം. സ്‌കൂള്‍ വിദ്യാര്‍ഥിയായ കാലംതൊട്ടേ താന്‍ ഗസല്‍ ആരാധകനായിരുന്നുവെന്നു ചുള്ളിക്കാട് പറയുന്നു. അങ്ങനെയാണു ഗുലാം അലിയുടെ ആരാധകനാകുന്നത്. തുടര്‍ന്നാണ് അലിയുടെ ഗസലിനെ ആധാരമാക്കി കവിത എഴുതുന്നത്. ശിവസേന അലിയെ ശക്തമായി എതിര്‍ക്കുന്ന കാലം ‘അലിയുടെ അന്തരാളത്തില്‍ നിന്നുമൊഴുകി വൈഷാദിക വൈഖരി ശരം നദി..നദിയില്‍ ബിംബിക്കയാണാദിമ നിശാമുഖം’ എന്നും ‘ജ്ഞാനത്തിനപ്രാപ്യമാണിപ്പോഴും ഗുലാമലി..’ എന്ന് ചുള്ളിക്കാട് അന്ന് കുറിച്ചിട്ടു.
ഗുലാം അലിയെ എന്നെങ്കിലും നേരിട്ടുകാണാന്‍ കഴിയുമെന്നു കരുതിയതല്ലെന്നും ഇത്രയും കൊല്ലം താനും ആ കവിതയും ജീവിച്ചിരിക്കുമെന്നു കരുതിയില്ലെന്നും ചുള്ളിക്കാട് പറയുന്നു.
Post Your Comments