India

കടൽ തീരത്ത് നൂറു കണക്കിന് തിമിംഗലങ്ങൾ വന്നടിയുന്നു

നൂറു കണക്കിന് തിമിംഗലങ്ങളാണ് ദിവസങ്ങളായി തമിഴ്നാട്ടിലെ കടൽ തീരത്ത് വന്നടിയുന്നത്. മിഴ്‌നാട്ടിലെ തിരുചെന്തൂരിലെ കടല്‍ത്തീരത്ത് അലന്തലൈ മുതല്‍ കല്ലമൊഴി വരെ 16 കി.മീ തീരമേഖലകളിലായി ആണ് എണ്ണിയാലൊടുങ്ങാത്ത തിമിംഗലം വന്നടിയുന്നത്. ഇതിൽ തന്നെ ഇരുപതോളം എണ്ണം ചത്ത നിലയിലാണ്. ബാക്കിയുള്ളവ അവശ നിലയിലാണ്, ഇവയെ തിരികെ കടലിൽ ഇറക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

തിമിംഗലങ്ങൾ കൂട്ടത്തോടെ കരയ്ക്ക് അടിയുന്ന സംഭവങ്ങൾ ഇതാദ്യമല്ല, എന്നാൽ ഇത്രയധികം തിമിംഗലങ്ങൾ ഒരുമിച്ചു അടിയുന്നത് ഇതാദ്യമാണ്, ഇക്കാരണം കൊണ്ട് തന്നെ മത്സ്യതൊഴിലാളികൾ പരിഭ്രാന്തിയിലുമാണ്. തൂത്തുക്കുടി കലക്ടർ എം രവികുമാര് സംഭവ സ്ഥലത്തെത്തിയിരുന്നു . ഇതേ കുറിച്ച് വിശദമായി അന്വേഷിക്കാമെന്ന് മത്സ്യ തൊഴിലാളികള്ക്ക് അദ്ദേഹം ഉറപ്പും നൽകി. രാമനാഥപുരത്തെ ഗാര്‍ഡ് ഓഫ് മാന്നാര്‍ മറൈന്‍ നാഷണല്‍ പാര്‍ക്കില്‍ നിന്നുള്ള സംഘവും അന്വേഷണത്തിനായി എത്തി ചേർന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button