Gulf

യു.എ.ഇ മണലില്‍ നിന്നും വൈദ്യുതി കണ്ടെത്തി

അബുദാബി: യു.എ.ഇയില്‍ എണ്ണ മാത്രമല്ല മരുഭൂമിയിലെ മണലും ഊര്‍ജ സമ്പുഷ്ടമെന്ന് കണ്ടെത്തല്‍. യു.എ.ഇയിലെ മണലിന് വന്‍തോതില്‍ വൈദ്യുതി ശേഖരിച്ചുവയ്ക്കാന്‍ കഴിവുണ്ടെന്നാണ് കണ്ടെത്തല്‍. മസ്ദര്‍ ഇന്‍സ്റ്റിട്ട്യൂറ്റ് ഓഫ് സയന്‍സ് ആന്‍ഡ്‌ ടെക്നോളജിയിലെ ഗവേഷകര്‍ നടത്തിയ പരീക്ഷണത്തിലാണ് ഈ കണ്ടെത്തല്‍. ഉത്പാദിപ്പിക്കുന്ന വൈദ്യുതിയെ കാന്തിക സഹായത്തോടേ വീണ്ടും പഴുത്ത മണലിലേക്ക് പ്രവഹിപ്പിച്ച് അതിന്റെ ശക്തി ആയിരം മടങ്ങുവരെ കൂട്ടാൻ കഴിയുമെന്നാണ് കരുതുന്നത്.

1000 ഡിഗ്രിയിലധികം സൗരോര്‍ജം വഹിക്കാന്‍   മണലിനു കഴിയും. ഈ കടുത്ത ചൂടിനേയാണ്‌ വൈദ്യുതി കാന്തിക പ്രവാഹമാക്കി മാറ്റുന്നത്. വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഒരു ഫര്‍ണലില്‍ നിറക്കാനാകുന്ന മണലില്‍ നിന്ന് 1 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ആദ്യഘട്ടത്തില്‍ ചെലവേറുമെങ്കിലും വ്യാവസായികാടിസ്ഥാനത്തില്‍ ഉദ്പാദനം ആരംഭിച്ചാല്‍ ചെലവ് കുറയ്ക്കാന്‍ കഴിയും. ഇത്തരത്തില്‍ മറ്റ് രാജ്യങ്ങള്‍ക്ക് വേണ്ടി വൈദ്യുതി നിര്‍മ്മിച്ച് വിതരണം ചെയ്യാന്‍ യു.എ.ഇയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തല്‍.

shortlink

Post Your Comments


Back to top button