സുജാത ഭാസ്കർ
സ്ഥിരമായി ഹിന്ദു ദേവതകളെയും ആചാരങ്ങളെയും അവഹേളിക്കുന്ന ഒരു സ്വാമി ആണ് സന്ദീപാനന്ദഗിരി.ഹീനമായ രീതിയില്‍ പ്രശസ്തി പിടിച്ചുപറ്റാനുള്ള ശ്രമം പണ്ടും ഉണ്ടെങ്കിലും ഇപ്പോൾ പുതിയ വിവാദം ഇതാണ്,പുതിയ കാലഘട്ടത്തിൽ ശബരിമലയിൽ ആർത്തവമുള്ള സ്ത്രീകൾക്ക് പ്രവേശനമാകാമെന്നു സ്വാമി സന്ദീപാനന്ദഗിരി പറഞ്ഞു.ശബരിമലയില്‍ സ്ത്രീകളെ അനുവദിക്കരുത് എന്നു പറയുന്നത് അസംബന്ധമാണെന്നാണ് സ്വാമി ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടത്. “ദേവന് സ്ത്രീസാന്നിധ്യം ഇഷ്ടമല്ല എന്നു തന്ത്രിമാരോട് അയ്യപ്പന്‍ പറഞ്ഞോ? പൗരോഹിത്യത്തിന്റെ അനാചാരങ്ങളെ നിലനിര്‍ത്താന്‍ വേണ്ടിയാണ് ഇത്തരം വാദങ്ങള്‍. അതോടൊപ്പം തന്നെ ഇവര്‍ സനാതന മൂല്യങ്ങളെ മറക്കുന്നു.” ഇതായിരുന്നു സന്ദീപാനന്ദഗിരിയുടെ അഭിപ്രായം. ആര്‍ത്തവം ഉള്ള സ്ത്രീകള്‍ ശബരിമലയില്‍ കയറിയാല്‍ ഒരു കുഴപ്പവും ഇല്ല, എന്നും സ്വാമി കൂട്ടിച്ചേർത്തു.സ്കൂൾ ഓഫ് ഭഗവത് ഗീതാചാര്യനായ സന്ദീപാനന്ദ ഗിരി പല പ്രസ്താവനകളും നടത്തി മുൻപും വിവാദം ഉണ്ടാക്കിയിട്ടുണ്ട്.ശബരിമലയില്‍ പത്തിനും 50-നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിക്കാമെന്നുകാട്ടി 2008-ല്‍ അന്നത്തെ എല്‍.ഡി.എഫ്. സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഒരേ മതത്തില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും തുല്യ ആരാധനാസ്വാതന്ത്ര്യം ഭരണഘടന അനുശാസിക്കുന്നുണ്ടെന്നാണ് അതില്‍ വ്യക്തമാക്കിയത്.
കൂടുതലും വിപ്ലവ ചിന്തയുള്ള ചിലരാണ് ഇതൊക്കെ വിവാദമാക്കിയിരിക്കുന്നത് . പോരെങ്കിൽ മലയാളികളായ ആരുമല്ല നോർത്ത് ഇന്ത്യയിലെ ചില യുവ അഭിഭാഷക സംഘടനകളാണ് കോടതിയിൽ കേസ് ഫയൽ ചെയ്തതും എന്നത് ശ്രദ്ധിക്കേണ്ട വിഷയമാണ്. സന്ദീപാനന്ദഗിരി ന്യൂ ജെനരെഷൻ സ്വാമി എന്ന് പേര് കേട്ട ഒരാളാണ്. വ്യക്തമായ രാഷ്ട്രീയ താല്പര്യവുമുണ്ട്, ദീക്ഷ സ്വീകരിച്ച ഒരു സന്യാസിയും ആർത്തവമുള്ള സ്ത്രീകൾ നൈഷ്ടീക ബ്രഹ്മചാരിയായ അയ്യപ്പനെ വണങ്ങാൻ പോകാൻ അനുവദിക്കണമെന്ന് പറയില്ല.
ചിലരുടെ പ്രത്യേക രാഷ്ട്രീയ താല്പര്യങ്ങൾ വെച്ച് ശബരിമലയെ അളക്കരുതെന്നു പറഞ്ഞ് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധവും ചർച്ചയുമാണ് നടക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഇവരെപ്പോലുള്ളവർക്ക് “ചൈതന്യ”ഹീനനായി,”ഗിരി” കളിൽ മാത്രം അറിയപ്പെടാൻ വിധി.സന്ദീപാനന്ദഗിരിക്കെതിരെ മുൻപ് പലപ്പോഴും പ്രതിഷേധം ഉയർന്നിട്ടുണ്ട് 2012 ൽ സ്ത്രീകൾ ചൂലുമായി പ്രതിഷേധിച്ചിരുന്നു.അഴകൊടി ദേവി ക്ഷേത്രത്തില്‍ ഭാഗവത തത്വവിചാര യജ്ഞത്തില്‍ പ്രഭാഷണം നടത്തുകയായിരുന്ന സ്വാമി സന്ദീപാനന്ദഗിരിയെ ഒരു സംഘം സ്ത്രീകള്‍ ചുലുമായിട്ടായിരുന്നു അന്ന് തടഞ്ഞത് . .മുൻപ് ഭാരതീയം 2014 എന്ന പേരില്‍ നടത്തിയ പരിപാടിയിൽ അമൃതാനന്ദമയിയെ അവഹേളിക്കുകയും മഠം കൊള്ളസങ്കേതം ആണെന്നും സന്ദീപാനന്ദഗിരി അഭിപ്രായപ്പെട്ടിരുന്നു.
Post Your Comments