വാഷിംഗ്‌ടണ്‍: പത്താന്‍കോട്ട് വ്യോമസേന താവളത്തില്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ പാകിസ്ഥാന്‍ കര്‍ശന നടപടി എടുത്തില്ലെങ്കില്‍ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങില്‍ കയറി ഇന്ത്യ ആക്രമണം നടത്തിയേക്കുമെന്ന് അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ. അതീവസുരക്ഷയുള്ള വ്യോമസേന കേന്ദ്രത്തില്‍ ഭീകരര്‍ നുഴഞ്ഞുകയറി ആക്രമണം നടത്തിയത് അന്തര്‍ദേശിയ തലത്തില്‍ ഇന്ത്യയ്ക്ക് നാണക്കേട് ഉണ്ടാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കടുത്ത തിരിച്ചടി നല്‍കാന്‍ ഇന്ത്യ തയ്യാറെടുക്കുന്നതായാണ് സി.ഐ.എ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞവര്‍ഷം, ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയ തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം മ്യാന്മാറില്‍ കടന്നുകയറി വകവരുത്തിയിരുന്നു. മ്യാന്മാര്‍ സര്‍ക്കാര്‍ പോലും സൈനിക നടപടി പൂര്‍ത്തിയായ ശേഷമാണു ഇക്കാര്യം അറിഞ്ഞത്. ഇത്തരത്തില്‍ ഒരു തിരിച്ചടി ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്നാണ് സി.ഐ.എയുടെ സംശയം. അതേസമയം, ഇത്തരത്തില്‍ ഒരു നടപടിയുണ്ടയാല്‍ ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തിന് തന്നെ വഴിവെച്ചേക്കുമെന്ന മുന്നറിയിപ്പ് പാക്കിസ്ഥാന് ഇതിനകം തന്നെ അമേരിക്ക നല്‍കിയിട്ടുണ്ട്.
ഭീകരവാദ വിരുദ്ധപോരാട്ടത്തില്‍ അമേരിക്കയും റഷ്യയും അടക്കമുള്ള വന്‍ശക്തികള്‍ ഇന്ത്യയോടൊപ്പമാണെങ്കിലും യുദ്ധമുണ്ടായാല്‍ ചൈന പാകിസ്ഥാനെ സഹായിക്കുമെന്നും ഇത് മൂന്നാം ലോകമഹായുദ്ധത്തിലേക്ക് നയിക്കുമെന്ന ആശങ്ക ഐക്യരാഷ്ട്രസഭയ്ക്കുമുണ്ട്.
പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ നടത്തിയ പ്രസ്താവന വന്‍ശക്തികളെ ഞെട്ടിച്ചിട്ടുണ്ട്. ‘ആരെങ്കിലും നമ്മളെ വേദനിപ്പിച്ചെങ്കില്‍ അയാളും അതേ രീതിയിലുള്ള വേദന അറിയണ’മെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഇത് ഇന്ത്യ തിരിച്ചടിക്കുമെന്നതിന്റെ സൂചനയായാണ് അമേരിക്കയുള്‍പ്പടെയുള്ള വന്‍ശക്തികള്‍ കരുതുന്നത്.
അതേസമയം, ലോകത്തെ വിവിധ രാജ്യങ്ങളിലുള്ള തീവ്രവാദികളുടെ ‘സ്ലീപ്പര്‍ സെല്ലുകളെ’ കണ്ടത്തി ഇല്ലായ്മ ചെയ്യാന്‍ വിപുലമായ പദ്ധതിക്ക് തന്നെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ ലോകത്തെ ഒന്നാം നമ്പര്‍ ചാരസംഘടനയായ ഇസ്രായേലിന്റെ മൊസാദുമായി ചേര്‍ന്ന് പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്.
Post Your Comments