India

പത്താന്‍കോട്ട് ഭീകരാക്രമണം : പ്രാഥമിക അന്വേഷണ വിവരം പാകിസ്താന്‍ ഇന്ത്യക്ക് കൈമാറി

ഇസ്ലാമാബാദ് : പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ഭീകരാക്രമണത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പാകിസ്താന്‍ ഇന്ത്യക്ക് കൈമാറി. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് നിയോഗിച്ച സംയുക്ത അന്വേഷണ സമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ആക്രമണത്തിന് മുന്‍പ് ഭീകരര്‍ പാകിസ്താനിലെ കമാന്‍ഡറെയും വീട്ടുകാരെയും വിളിച്ചതായി ഇന്ത്യ കണ്ടെത്തിയിരുന്നു. ഇവരുടെ സംഭാഷണത്തിലെ വിശദാംശങ്ങളും പാകിസ്താന് കൈമാറിയിരുന്നു. ആക്രമണത്തില്‍ ജെയ്‌ഷെ മുഹമ്മദിന്റെ പങ്കും ഇന്ത്യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ആക്രമണത്തില്‍ പാക് ഭീകരരുടെ പങ്ക് വ്യക്തമാക്കി ഇന്ത്യ നല്‍കിയ തെളിവുകള്‍ റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടില്ല.

ആക്രമണത്തിനു മുന്‍പ് ഭീകരര്‍ പാകിസ്താനിലേക്ക് വിളിച്ച മൊബൈല്‍ നമ്പറുകള്‍ പാകിസ്താനില്‍ രജിസ്റ്റര്‍ ചെയ്തവയല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കുന്നു. എന്നാല്‍ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button