India

അഫ്ഗാനിലെ ഇന്ത്യന്‍ എംബസി ആക്രമണത്തിന് പിന്നില്‍ പാക് സൈന്യം

കാബുള്‍: അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ എംബസിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ പാകിസ്ഥാന്‍ സൈന്യമാണെന്ന് അഫ്ഗാനിസ്ഥാന്‍ പോലീസ്‍. ആക്രമണങ്ങള്‍ക്കു പിന്നില്‍ പാക് സൈനിക ഉദ്യോഗസ്ഥരാണെന്നാണ് അഫ്ഗാന്‍ പോലീസ് പറയുന്നത്. മികച്ച പരിശീലനം ലഭിച്ച സൈനികരാണ് ആക്രമണം നടത്തിയതെന്ന് ബാല്‍ക്ക പ്രവിശ്യയിലെ പോലീസ് ഉന്നത ഉദ്യോഗസ്ഥനായ സയിദ് കമാല്‍ പറഞ്ഞു. 25 മണിക്കൂറിലേറെ നീണ്ട പോരാട്ടത്തിനൊടുവിലാണ് ഇവരെ വകവരുത്താന്‍ അഫ്ഗാന്‍ സേനയ്ക്ക് കഴിഞ്ഞത്. അക്രമികള്‍ പാക്കിസ്ഥാന്‍ സൈന്യത്തില്‍ നിന്ന് എത്തിയവരാണെന്ന് ഉറപ്പാണെന്നും കമാല്‍ പറഞ്ഞു.

ജനുവരി 4 നാണ് മസാര്‍ ഇ ഷരീഫില്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ ഒരു അഫ്ഗാന്‍ പോലീസുകാരന്‍ മരിക്കുകയും ഒമ്പതു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ ആക്രമണം നടക്കുന്ന സമയത്ത് തന്നെയാണ് ഇവിടെയും ആക്രമണമുണ്ടയത്.

shortlink

Post Your Comments


Back to top button