International

പ്രസംഗത്തിനിടെ കരയാന്‍ ഒബാമ ഉള്ളി ഉപയോഗിച്ചു?

വാഷിങ്ടണ്‍; പ്രസംഗത്തനിടെ കണ്ണീര്‍വരാന്‍ ഒബാമ ഉള്ളി ഉപയോഗിച്ചതായി ആരോപണം.  ഫോക്‌സ് ന്യൂസാണ് വെളിപ്പെടുത്തല്‍ നടത്തിയത്. 2012ല്‍ യുഎസിലെ സാന്‍ഡി ഹുക്ക് സ്‌കൂളിലെ വെടിവയ്പിനെ അനുസ്മരിച്ച് തോക്കുകളുടെ ഉപയോഗത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള പ്രസംഗത്തില്‍ ആണ് ഒബാമ ഉള്ളി ഉപയോഗിച്ച് കരഞ്ഞതെന്നാണ് ആരോപണം. 20 കുട്ടികളാണ് അന്നത്തെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വെടിവയ്പ്പില്‍ മരിച്ച കുട്ടികളെക്കുറിച്ച് ചിന്തിക്കുന്ന ഓരോ നിമിഷവും തനിക്ക്  ഭ്രാന്തു പിടിക്കുന്നുവെന്നായിരുന്നു ഒബാമയുടെ കരഞ്ഞുകൊണ്ട് പ്രസംഗിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button