ന്യൂഡല്‍ഹി : ഒരു ഇന്ത്യക്കാരനും തീവ്രവാദക്കുറ്റത്തിന് പാകിസ്താനില്‍ പിടിയിലായിട്ടില്ലെന്ന് ബിജെപി മുതിര്‍ന്ന നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ഇന്ത്യയും പാകിസ്താനും തീവ്രവാദത്തിന്റെ ഇരകളെന്നു പറഞ്ഞ മുന്‍ പാകിസ്താന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെയും പാകിസ്താനിലെയും ഭീകരാക്രമണത്തില്‍ താന്‍ ചില സുപ്രധാന വ്യത്യാസങ്ങള്‍ മുഷറഫിനെ ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുവെന്ന് പറഞ്ഞ സ്വാമി, പാകിസ്താനിലെ ഒരു ഭീകരാക്രമണത്തിലും ഇന്ത്യക്കാര്‍ അറസ്റ്റിലായ ചരിത്രമില്ലെന്ന് ഓര്‍മ്മിപ്പിച്ചു.
എന്നാല്‍ പാകിസ്താനില്‍ നിന്നുണ്ടായ എല്ലാ ഭീകരാക്രമണത്തിലും ഐ.എസ്.ഐയുടെയോ പാക് സൈന്യത്തിന്റെയോ ശക്തമായ ഇടപെടല്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങളെ ഇത്തരത്തില്‍ വേദനിപ്പിച്ചു കൊണ്ട് മുന്നോട്ടുപോകാന്‍ പാകിസ്താന് കഴിയില്ല. ഒരുപാട് ശല്യം സഹിക്കാനാവാതെ വരുമ്പോള്‍ ചില സാഹചര്യങ്ങളില്‍ ഒരു ആനയ്ക്ക് മദമിളകുന്നപോലെയാവും തിരിച്ചടികള്‍. അപ്പോള്‍ യഥാര്‍ത്ഥ തീവ്രവാദം എന്തെന്ന് പറഞ്ഞുതരേണ്ടിവരുമെന്നും സ്വാമി പാകിസ്താന് മുന്നറിയിപ്പ് നല്‍കി.
Post Your Comments