India

ഇനിയും ഇന്ത്യക്കെതിരെ ആക്രമണങ്ങള്‍ ആവര്‍ത്തിക്കും- പര്‍വേസ് മുഷാറഫ്

ഇസ്ലാമാബാദ്: ഇന്ത്യയില്‍ പത്താന്‍കോട്ട് ഭീകരാക്രമണത്തിന് സമാനമായ ആക്രമണങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന് മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് പര്‍വേസ് മുഷാറഫ്. ഭീകരാക്രമണത്തില്‍ ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കടുത്ത നടപടിയുണ്ടാകുമെന്ന് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഉറപ്പുനല്‍കിയതിന് പിന്നാലെയാണ് അതൃപ്തിയുമായി മുന്‍ പ്രസിഡന്റ് രംഗതെത്തിയിരിക്കുന്നത്. ഇന്ത്യ പ്രകടിപ്പിക്കുന്നത് അമിതാവേശമാണെന്നും സമാന ആക്രമണങ്ങള്‍ ഇനിയും ഉണ്ടാകുമെന്നും ഒരു പാക് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുഷാറഫ് പറഞ്ഞു.

ഇന്ത്യയിലും പാകിസ്ഥാനിലും തീവ്രവാദം സര്‍വ സാധാരണമാണ്. ഞങ്ങളും അതിന്റെ ഇരകളാണ്. അതിനാല്‍ പത്താന്‍കോട്ട് ആക്രമണത്തില്‍ തങ്ങള്‍ അമിത പ്രതികരണം നടത്തിയില്ലെന്നും മുഷാറഫ് പറഞ്ഞു. ചര്‍ച്ചകള്‍ക്ക് മുമ്പ് ഉപാധികള്‍ നിരത്തി ഇന്ത്യയ്ക്ക് തങ്ങളെ ഭീഷണിപ്പെടുത്താന്‍ കഴിയില്ലെന്നും മുഷറഫ് കൂട്ടിച്ചേര്‍ത്തു.

shortlink

Post Your Comments


Back to top button