പെണ്‍കുട്ടികളുടെ സമ്മതമില്ലാതെ വിവാഹം നടത്താന്‍ ശ്രമിക്കുന്ന മാതാപിതാക്കള്‍ സൂക്ഷിക്കുക. പെണ്‍കുട്ടികളുടെ സമ്മതമില്ലാതെ വിവാഹം കഴിപ്പിച്ചാല്‍ ഇനി പെണ്‍കുട്ടിക്ക് പരാതി നല്‍കാം. ബംഗളൂരു പൊലീസിന്റെ വനിതാ പ്രശ്‌ന പരിഹാര വിഭാഗമാണ് ഇത്തരത്തില്‍ പുതിയ സെല്‍ ആരംഭിച്ചത്.
പെണ്‍കുട്ടികള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ, ഒരു ജോലി സമ്പാദിക്കുന്നതിന് മുമ്പ് തന്നെ കല്യാണം കഴിപ്പിച്ചുവിടാന്‍ തിരക്കുകാണിക്കുന്ന മാതാപിതാക്കളെ ഉപദേശിച്ച് ശരിയാക്കാനാണ് ബംഗളൂരു പൊലീസിന്റെ സന്നദ്ധ സംഘടനയായ വനിതാ സഹായ വാണിയുടെ പുതിയ സംരംഭം.
മാതാപിതാക്കളെ ഇത് ബോധ്യപ്പെടുത്താന്‍ ഒരു മാര്‍ഗ്ഗവുമില്ലെങ്കില്‍ 1091 എന്ന ഹെല്‍പ്ലൈന്‍ നമ്പറിലേക്ക് വിളിക്കുകയോ ബംഗലൂരു ഇന്റട്രി റോഡിലുള്ള കമ്മീഷണര്‍ ഓഫീസിലേക്ക് നേരിട്ട് ചെന്ന് പരാതി പറയുകയോ ചെയ്യാം. ബംഗളൂരുവിലുള്ളവര്‍ക്കാണ് സേവനം ലഭ്യമെങ്കിലും മലയാളം തമിഴ് ഹിന്ദി ഉള്‍പ്പെടെയുള്ള ഭാഷകളില്‍ കൗണ്‍സിലിംഗ് ലഭ്യമാണ്.
Post Your Comments