അമൃത്സര്‍: അതിര്‍ത്തിയില്‍ മയക്കുമരുന്ന് കടത്തിന് പാക് കള്ളക്കടത്തുകാരെ സഹായിച്ച ബി.എസ്.എഫ് ജവാനെ പഞ്ചാബ് പോലിസ് അറസ്റ്റ് ചെയ്തു. 2014 മുതല്‍ ഫസില്‍ക അതിര്‍ത്തിയില്‍ പോസ്റ്റ് ചെയ്തിരിക്കുന്ന പ്രേം സിംഗ് (29) എന്ന ജവാനാണ് അറസ്റ്റിലായത്. ഗുര്‍ജന്ത് സിങ്, ജതീന്ദര്‍ സിങ്, സന്ദീപ് സിങ് എന്നിവരെ അതിര്‍ത്തിയിലൂടെ മയക്കുമരുന്നും ആയുധങ്ങളും കടത്താന്‍ സഹായിച്ചുവെന്ന കുറ്റത്തിനാണ് അറസ്‌റ്റു ചെയ്‌തത്.
രാജസ്ഥാന്‍ ബാര്‍മറിലെ 72 ാം ബി.എസ്.എഫ് ബറ്റാലിയനിലെ കോണ്‍സ്റ്റബിളായ പ്രേംസിംഗിനെ ലീവിനിടെ സ്വദേശമായ തരന്‍ തരണില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
ആയുധം കടത്തുന്നതിനിടെ പിടിയിലായ ഗുര്‍ജന്ത് സിങ്, ജതീന്ദര്‍ സിങ്, സന്ദീപ് സിങ് എന്നിവര്‍ക്ക് പാക് ബന്ധമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.
ജനുവരി 9 ന് മയക്കുമരുന്ന് സംഘത്തെ സഹായിച്ചതിന് അനില്‍ കുമാര്‍ എന്ന ബിഎസ്‌എഫ് ജവാനെ അറസ്‌റ്റുചെയ്‌തിരുന്നു.
Post Your Comments