പത്തനംതിട്ട : ആടൂരില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കുട്ടിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോഴഞ്ചേരി മഹിളാ മന്ദിരത്തില്‍ ആയിരുന്നു കുട്ടിയെ താമസിപ്പിച്ചിരുന്നത്.
ഇക്കഴിഞ്ഞ ഡിസംബറിലാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായത്. കുടുംബ സുഹൃത്തും കൂട്ടാളികളും ചേര്‍ന്നാണ് പെണ്‍കുട്ടിയെയും കൂട്ടുകാരിയെയും പീഡനത്തിന് ഇരയാക്കിയത്. കുട്ടികളെ കടല്‍ കാണിയ്ക്കാം എന്ന വ്യാജേന കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് കടമ്പനാട്ടെത്തിയപ്പോള്‍ ഒരു സുഹൃത്തിന്റെ വീടാണെന്ന് പറഞ്ഞ് കുട്ടിയെയും കൊണ്ട് ഒരു വീട്ടിലേക്ക് കയറുകയായിരുന്നു.
അവിടെയുണ്ടായിരുന്ന കുടുംബസുഹൃത്തും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. എതിര്‍ത്ത കുട്ടിയെ ചുരിദാറിന്റെ ഷാള്‍ കൊണ്ട് കെട്ടിയിട്ട ശേഷം പീഡനത്തിനിരയാക്കി. പിറ്റേദിവസം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 5 പേര്‍ക്കും ഇവര്‍ പെണ്‍കുട്ടിയെ കാഴ്ച വെച്ചു.
Post Your Comments