ഉത്തര്‍പ്രദേശ് : കാമുകനു നേരെ പെണ്‍കുട്ടിയുടെ ആസിഡാക്രമണം. ഉത്തര്‍പ്രദേശിലെ ബിജ്‌നൊറിലെ ഇനംപുരയിലാണ് സംഭവം നടന്നത്. അഫ്രീന്‍ എന്ന പത്തൊന്‍പതുകാരിയാണ് ആക്രമണം നടത്തിയതെന്ന് പോലീസ് കണ്ടെത്തി. സൂരജ് എന്ന 22കാരന്റെ മുഖത്താണ് അഫ്രീന്‍ ആസിഡ് ഒഴിച്ചത്.
ഒരു ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത സൂരജ് വീട്ടിലേക്ക് മടങ്ങുന്ന സമയം വഴിയില്‍ കാത്തുനിന്ന ജഫ്രീന്‍ സൂരജിന്റെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മറ്റൊരു പെണ്‍കുട്ടിയുമായി സൂരജിന്റെ വിവാഹം ഉറപ്പിച്ചതു കൊണ്ടാണ് താന്‍ ആസിഡ് ഒഴിച്ചതെന്ന് അഫ്രീന്‍ പറഞ്ഞു. താനും അഫ്രീനും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ അത് കോളേജില്‍ പഠിച്ചിരുന്ന കാലത്ത് മാത്രമാണ് ഉണ്ടായിരുന്നത്. അതിന് ശേഷം തങ്ങള്‍ തമ്മില്‍ ബന്ധം ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ തന്റെ വീട്ടുകാര്‍ മറ്റൊരു പെണ്‍കുട്ടിയുമായി തന്റെ വിവാഹം ഉറപ്പിച്ചതറിഞ്ഞ അഫ്രീന്‍ തന്നെ ആക്രമിക്കുകയായിരുന്നെന്ന് സൂരജ് പോലീസിനോട് പറഞ്ഞു.
ആസിഡ് ആക്രമണത്തില്‍ സൂരജിന് 50 ശതമാനം പൊള്ളലേറ്റു. സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments