ശ്രീപാർവ്വതി
എല്ലാ വർഷവും മെഡിക്കൽ എന്ട്രൻസിന്റെ പരീക്ഷാ ഫലം വരുമ്പോൾ സംശയമില്ല പെൺകുട്ടികൾ തന്നെയാകും ഏറ്റവും മുന്നിൽ ഏറ്റവും കൂടുതൽ മാർക്കുമായി മെഡിക്കൽ കോളേജുകളിലെയ്ക്ക് പഠനതിനായി എത്തുന്നത്. എല്ലാ വർഷവും ഈ കണക്കുകൾ അങ്ങനെ തന്നെ പോകുന്നു. ആൺ കുട്ടികളെ അപേക്ഷിച്ച് മെഡിക്കൽ പഠന രംഗം പഠനമാർഗ്ഗമായി സ്വീകരിക്കുന്നവരിൽ പെൺ കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. എന്നാൽ ഈ പഠിച്ചിറങ്ങുന്ന പെൺകുട്ടികൾ എല്ലാവരും ഡോക്ടർ ആകുന്നുണ്ടോ? ഇവിടെയാണ് ഞെട്ടിക്കുന്ന ഒരുപക്ഷെ വേദനിപ്പിക്കുന്ന കണക്കുകൾ പുറത്തു വരുന്നത്. മുക്കാൽ ശതമാനത്തോളം പെൺകുട്ടികൾ മെഡിക്കൽ രംഗത്തേയ്ക്ക് പഠിക്കാനായി എത്തുന്നുണ്ടെങ്കിലും ഈ രംഗത്ത് ഡോക്ടർമാരായി തുടരുന്നത് വെറും 33 ശതമാനം മാത്രമാണെന്നാണ് പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്. ആരോഗ്യരംഗത്തെ മാനവവിഭവശേഷിയെ കുറിച്ചു നടത്തിയ പഠനത്തിൽ നിന്നാണ് ഈ അറിവുകൾ ലഭിച്ചത്.
എന്താണ് സമൂഹത്തിലെ സ്ത്രീകൾക്ക് സംഭവിക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസം 4 തൊട്ട് 5 വർഷം നേടി കഴിഞ്ഞു ഒരു പെണ്കുട്ടി നേരെ ചെന്ന് കയറുന്നത് തന്റെ വിവാഹ ജീവിതത്തിലെയ്ക്കാണ് . ഒരു ഡോക്ടറായ മകളെ എന്ത് തന്നെ ആയാലും നിസ്സാരക്കാരനായ ഒരു വ്യക്തിയെ കൊണ്ട് ഒരു മാതാപിതാക്കളും വിവാഹം കഴിപ്പിക്കില്ല. പിന്നീട് വിവാഹത്തിന്റെ ആദ്യ മാസങ്ങളിലെ മധുവിധു, പിന്നീട് കുഞ്ഞു, അതിനെ നോക്കൽ, വീട്ടു ജോലി, ഇത്രയും വലിയ ജോലികളെ കയ്യൊഴിഞ്ഞു കരിയറിലേയ്ക്ക് വരുന്ന എത്ര പെൺ കുട്ടികളാൽ ഉണ്ടാകും ? ഇവിടെ ആരാണ് യഥാർത്ഥ തെറ്റുകാർ?
ഈയടുത് ഒരു ഷൊട്ട് ഫിലിം കാണാനിടയായി. ഭാവന അഭിനയിച്ച ആ ചെറു ചിത്രത്തിൽ മെഡിസിൻ കഴിഞ്ഞ മകളെ വിവാഹം കഴിപ്പിച്ചയക്കാൻ മാതാപിതാക്കൾ നേരിടേണ്ടി വരുന്ന ചില രംഗങ്ങളാണ് . മകന് വിവാഹം ആലോചിച്ചു വന്നവർക്ക് ഡോക്ടറായ മരുമകളെ അല്ല വേണ്ടത് മെഡിസിൻ ഉണ്ടെന്നു പറഞ്ഞോട്ടെ പക്ഷെ അവൾ ഇപ്പോഴും അടുക്കളയിലെ ഒന്നാന്തരം കുക്ക് ആയിരിക്കണം, ഭാരതാവിന്റെ ജോലിയിലും സുഖ സൌകര്യത്തിലും അയാളുടെ മാത്രം ഭാഗമായി ഒതുങ്ങി വിദേശങ്ങളിൽ ജീവിക്കണം. എത്ര ഇടുങ്ങിയ ചിന്താഗതിയാണ് ഇപ്പോഴും നമ്മുടെ പല ഉയർന്നവരെന്ന് നാം ചിന്തിക്കുന്ന കുടുംബങ്ങളിലും ഉള്ളതെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. താൻ പടിചിരങ്ങാൻ മാതാപിതാക്കൾ ചിലവാക്കിയ തുക ഒരു അധിക പാട്ടായി മാറുകയാണ് ഇവിടെ. പേരിനു മാത്രം ടോക്ടരാക്കുന്ന സമ്പ്രദായം എന്ത് കൊണ്ട് മാറ്റാൻ പഠിച്ചിറങ്ങുന്ന പെൺ കുട്ടികൾ എങ്കിലും ശ്രമിക്കുന്നില്ല?
വൈദ്യ പഠനം എന്നത് ഒട്ടും നിസ്സാരമല്ല. ഒരു ജീവനെ വരെ പിടിച്ചു നിർത്താൻ ദൈവം നിയോഗിച്ചവരാണ് ഡോക്ടർമാർ , അതിനാൽ തന്നെ അതിന്റേതായ നിയമങ്ങളും പ്രതിജ്ഞകളും ധാരാളമാണ്. ഒരു അശ്രദ്ധ വരുത്തി വയ്ക്കുന്ന പിഴവുകൾ മരണം എന്നത് ഒരു ചെറിയ അവസാനം പോലും ആക്കുന്നില്ല. കോമ്മയിൽ വരെ എത്താവുന്ന അവസ്ഥകൾ ഉണ്ട്. അത്തരത്തിൽ ഉള്ള ജോലി തന്നെയാണ് മെഡിക്കൽ രംഗം. അതിനാൽ അർപ്പണ മനോഭാവം തന്നെയാണ് ഒരു ഡോക്ടർക്ക് ആദ്യം വേണ്ടതും. പഠിക്കാൻ മിടുക്കികൾ ആയതിനാൽ പെൺകുട്ടികൾക്ക് കൂടുതൽ അഡ്മിഷൻ ലഭിക്കുന്നു, എന്നാൽ താൻ പഠിച്ചിറങ്ങുന്ന പ്രൊഫഷനോട് തെല്ലും ആത്മാർത്ഥത കാട്ടാൻ എന്ത് കൊണ്ടോ അവർക്ക് കഴിയുന്നില്ല. അതിനു പ്രധാന കാരണം മാതാപിതാക്കൾ തന്നെയാണ്. കരിയറിൽ ഒരു നില എത്തുന്നതിനു മുൻപ് തന്നെ മകളുടെ വിവാഹം നടത്താനുള്ള മാതാപിതാക്കളുടെ നെട്ടോട്ടം ഇല്ലാതാക്കുന്നത് ഒരുപക്ഷെ സർക്കാർ ആ കുട്ടിയ്ക്കായി ചിലവഴിയ്ക്കുന്ന എത്രയോ രൂപയാണ്. ഇത്തരം എത്രയോ പെൺകുട്ടികൾ ജീവിതവുമായി ബന്ധപ്പെട്ട സമരത്തിൽ കരിയർ ഉപേക്ഷിക്കാൻ നിർബന്ധിതർ ആയി തീർന്നിരിക്കുന്നു. ഇത്തരത്തിൽ സർക്കാരിന്റെ എത്രയോ ലക്ഷങ്ങൾ പൊടിഞ്ഞു തീർന്നിരിക്കുന്നു.
കണക്കുകൾ തെറ്റല്ല. ശരി തന്നെയാണ്. വിവാഹ ശേഷം പ്രോഫഷനിലെയ്ക്ക് വരുന്ന പെൺ കുട്ടികളുടെ എണ്ണം തുലോം കുറവ് തന്നെയാണ്. ഇവിടെ ചിന്തിക്കേണ്ടത് മാതാപിതാക്കളും പെൺകുട്ടികളുമാണ്. എത്രയോ പഠിക്കാൻ കഴിവുള്ള പ്രൊഫഷനെ ഇഷ്ടപ്പെടുന്ന കുട്ടികളുടെ അവസരങ്ങളാണ് വെറുമൊരു ഡിഗ്രീ സർട്ടിഫിക്കറ്റിന്നായി നിങ്ങൾ പാഴാക്കി കളയുന്നത്? പഠിക്കാൻ നിയോഗിക്കപ്പെട്ടെങ്കിൽ ആ പ്രൊഫഷനെ അങ്ങേയറ്റം മാനിച്ചു അതിൽ വിജയത്തിലെത്തുന്നത് തന്നെയാണ് ജീവിത വിജയം. ജീവിതം നഷ്ടപ്പെടുത്തണം എന്നല്ല പക്ഷെ ഒതുങ്ങി കൂടാൻ ആഗ്രഹമുള്ള പെൺകുട്ടികൾ ഇത്തരം പ്രോഫഷനുകൾ തിരഞ്ഞെടുക്കാതെ ഇരിക്കാൻ ശ്രദ്ധിക്കുക തന്നെ വേണം. വിവാഹിതരാകുന്ന ആൺ കുട്ടികളോടും പറയാനുള്ളത് മറ്റൊന്നല്ല. ഒരു പെൺകുട്ടി, അവൾ ഭാര്യയാനെങ്കിലും കാമുകി ആണെങ്കിലും തികച്ചും വ്യത്യസ്തയായ ഒരു വ്യക്തി തന്നെയാണ്. ആൺ കുട്ടികളെ പോലെ തന്നെ സമൂഹത്തിന്റെ ഭാഗമായവൾ. അവളെ ജീവിക്കാൻ അനുവദിക്കൂ, സമൂഹത്തിന്റെ മാറ്റങ്ങളിൽ പങ്കാളികൾ ആകാൻ അനുവദിക്കൂ.
Post Your Comments