ദുബായ് : ബഹിരാകാശ രംഗത്ത് ചുവടുറപ്പിക്കാൻ തയാറായി ദുബായ് .തങ്ങളുടെ സ്വപ്നമായ ചൊവ്വാ ദൌത്യത്തിനെ പറ്റി ദുബായ് ഭരണാധികാരിയായ ഷെയ്ക്ക് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും വെളിപ്പെടുത്തി.ഹോപ് പ്രോബ് ആൻഡ് ദി യു.എ.ഇ പ്രൊജക്റ്റ് റ്റു എക്സ്പ്ലോർ മാർസ് എന്ന പുസ്തകത്തിലൂടെയാണ് അദ്ദേഹം ഇത് വെളിപ്പെടുത്തിയത് . 1971 ഡിസംബർ 2 നു ആണ് ആദ്യമായി മനുഷ്യ നിർമ്മിതമായ പേടകം ചൊവ്വയിൽ ഇറങ്ങിയത്.അന്ന് തന്നെയാണ് യു.എ.ഇ രൂപീകരിച്ച ദിവസവും.അറബ് -ഇസ്ലാമിക നാഗരികത ലോകത്തിനു ഒട്ടേറെ വിലപ്പെട്ട സംഭാവനകൾ നൽകിയതായും അദ്ദേഹം പരാമർശിച്ചു.
ചൊവ്വ ദൌത്യത്തിൽ പങ്കാളികളാകുന്ന ശാസ്ത്രജ്ഞൻമാരെ അദ്ദേഹം അഭിനന്ദിച്ചു.ഈ ദൗത്യത്തിന് അൽ-അമൽ എന്നാണു പേരിട്ടിരിക്കുന്നത്.പ്രതീക്ഷ എന്നാണ് ഇതിന്റെ അർഥം.എഴുപതിലേറെ സ്വദേശി ശാസ്ത്രജ്ഞന്മാരും എൻജിനീയർമാരും ചൊവ്വാദൗത്യതിന്റെ അണിയറയിൽ ഉണ്ട്.2020 ഇൽ 150 പേർ ഇതിനു വേണ്ടി പ്രവർത്തിക്കും.ബഹിരാകാശ പരീക്ഷണങ്ങളിൽ യു.എ.ഇ വളരെയേറെ മുന്നോട്ടു പോയതായാണ് അറിയുന്നത്.
Post Your Comments