India

അമേരിക്കന്‍ കപ്പലിലെ ക്രൂ മെമ്പര്‍മാര്‍ക്ക് തമിഴ്‌നാട്ടില്‍ ജയില്‍ശിക്ഷ

ചെന്നൈ: അനുവാദമില്ലാതെ ഇന്ത്യയുടെ സമുദ്രാതിര്‍ത്തി ലംഘിച്ചതിനും മതിയായ രേഖകളില്ലാതെ ആയുധം കൈവശം സൂക്ഷിച്ചതിനും യു.എസ് കപ്പലിലെ 35 ക്രൂ മെമ്പര്‍മാരെ തമിഴ്‌നാട് കീഴ്‌ക്കോടതി അഞ്ചുവര്‍ഷം തടവിന് ശിക്ഷിച്ചു. കോടതി ഉത്തരവിനെ പൊങ്കല്‍ അവധിക്ക് ശേഷം മദ്രാസ് ഹൈക്കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വ്യക്തമാക്കി.

എം.വി. സീമെന്‍ ഗ്വാര്‍ഡ് ഓഹിയോ എന്ന യു.എസ്. കപ്പലിലെ അംഗങ്ങള്‍ക്ക് എതിരെയാണ് നടപടി. ശിക്ഷ നേരിട്ട 35 ക്രൂ മെമ്പര്‍മാരില്‍ എട്ടുപേര്‍ ഇന്ത്യക്കാരും ആറുപേര്‍ ബ്രിട്ടീഷുകാരും 14പേര്‍ എസ്‌റ്റോണിയന്‍ വംശജരുമാണ്. എല്ലാവരെയും പുഷാല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രതികള്‍ക്ക് 3000 രൂപവീതം പിഴ ശിക്ഷ വിധിച്ചതായും റിപ്പോര്‍ട്ടുണ്ട്. 2013 ഡിസംബറിലാണ് കപ്പലിനെ തമിഴ്‌നാട് തീരസംരക്ഷണ സേന കസ്റ്റഡിയിലെടുത്തത്.

കപ്പലില്‍നിന്നും വലിയതോതില്‍ ആയുധ ശേഖരവും പിടിച്ചെടുത്തിരുന്നു. ഉന്നതങ്ങളില്‍നിന്നും ശക്തമായ സമ്മര്‍ദമുണ്ടായിട്ടും നടപടിയില്‍നിന്ന് പിന്നോട്ടുപോകാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തയ്യാറായിരുന്നില്ല.

shortlink

Post Your Comments


Back to top button