International

മലമ്പാമ്പിനെ ഉമ്മ വയ്ക്കാന്‍ ശ്രമിച്ച യുവതിയെ പാമ്പ് കടിച്ച് കീറി

പാമ്പുകളെ എല്ലാവര്‍ക്കും പേടിയാണ്. എന്നാല്‍ സാഹസികതയ്ക്ക് വേണ്ടി പാമ്പിനെ കൈയിലെടുക്കാനും, കഴുത്തിലിടാനും കുറച്ചു കൂടി സാഹസികരാണെങ്കില്‍ ഉമ്മ വയ്ക്കാനും ശ്രമിക്കും. ഇത്തരത്തില്‍ സാഹസികത കൂടി മലമ്പാമ്പിന് ഉമ്മ വയ്ക്കാന്‍ ശ്രമിച്ച ഒരു യുവതിയ്ക്ക് എട്ടിന്റെ പണിയാണ് കിട്ടിയത്.

women

പാമ്പിനോടുള്ള പ്രേമം മൂത്ത് ചൈനക്കാരിയായ ജിന്‍ ജിങ് ഉമ്മ വയ്ക്കാന്‍ ശ്രമിച്ചതാണ് പക്ഷേ ഉമ്മയൊന്നും പാമ്പിനിഷ്ടപ്പെട്ടില്ലെന്നു മാത്രമല്ല യുവതിയുടെ മൂക്കില്‍ അസലൊരു കടിയും വച്ചുകൊടുത്തു. തായ്ാലാന്റിലെ മൃഗശാലയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. യുവതിയെ അപ്പോള്‍ തന്നെ ഫുകെറ്റ് ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ ലഭ്യമാക്കി. വിഷമില്ലാത്ത പാമ്പായതിനാല്‍ യുവതിയുടെ ജീവന് ആപത്തൊന്നും സംഭവിച്ചിട്ടില്ല.

 

shortlink

Post Your Comments


Back to top button