KeralaNews

ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെയെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി : ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചു കൂടെയെന്ന് സുപ്രീംകോടതി. സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കണമെന്ന കേസില്‍ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം.

ശബരിമലയില്‍ 10 വയസിനും 50 വയസിനും ഇടയില്‍ പ്രായമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നതിനെക്കുറിച്ച് സംസ്ഥാന സര്‍ക്കാരിനോട് നിലപാട് അറിയിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാനും സുപ്രീംകോടി നിര്‍ദ്ദേശിച്ചു. ഭരണഘടനാനുസൃതമായി സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കാനാവില്ല എന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും നിലപാട് വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടു. ഭരണഘടന അനുവദിക്കാത്തിടത്തോളം കാലം സ്ത്രീകളെ തടയാന്‍ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

മതത്തിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ നിയന്ത്രണം ഏര്‍പ്പെടുത്താനാകുമോ? വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്ത്രീകള്‍ പ്രവേശിച്ചിരുന്നില്ല എന്നതിന് ഉറപ്പ് എന്തെന്നും കോടതി ചോദിച്ചു. അടുത്ത മാസം എട്ടിന് കേസില്‍ വീണ്ടും വാദം കേള്‍ക്കും. അതേസമയം, ക്ഷേത്രവുമായി ബന്ധപ്പെട്ട ആചരങ്ങളില്‍ ഇടപെടാന്‍ താല്‍പര്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാടെടുത്തത്. ഇക്കാര്യം രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button