ന്യൂഡല്‍ഹി : ശബരിമല സന്നിധാനത്ത് സ്ത്രീകള്‍ക്ക് പ്രവേശനത്തിലെ മുന്‍ നിലപാട് തിരുത്ത് സംസ്ഥാന സര്‍ക്കാര്‍. നിലവിലെ ആചാരാനുഷ്ഠാനങ്ങളില്‍ യാതൊരു മാറ്റവും വരുത്താന്‍ കഴിയില്ലെന്നു സുപ്രീം കോടതിയെ അറിയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് വര്‍ഷങ്ങളായി സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റീസ് ജെ.ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉച്ചകഴിഞ്ഞ് ഹര്‍ജി പരിഗണിക്കുന്നത്.
സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനെ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാര്‍ അനുകൂലിച്ചിരുന്നു സ്ത്രീകള്‍ സന്നിധാനത്ത് പ്രവേശിക്കുന്നതില്‍ തെറ്റില്ലെന്നും ആചാരാനുഷ്ഠാനങ്ങളില്‍ ഇതു ദോഷം വരുത്തില്ലെന്നായിരുന്നു ഇടതു സര്‍ക്കാരിന്റെ നിലപാട്.
Post Your Comments