ഇസ്ലാമാബാദ്: പത്താന്‍ക്കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ നാലുപേര്‍ കസ്റ്റഡിയില്‍. ഇന്ത്യ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ സിയാല്‍കോട്ട്, ബഹാവല്‍പൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇന്ത്യന്‍ സേന വധിച്ച ആറു ഭീകരരുടെ ഡിഎന്‍എ സാമ്പിളുകളും ഭീകരര്‍ ഫോണില്‍ സംസാരിച്ച ശബ്ദ രേഖകളും ഇന്ത്യ കൈമാറിയിട്ടുണ്ട്.
പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ നിര്‍ദേശ പ്രകാരം പത്താന്‍ക്കോട്ട് ഭീകരാക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ പാക്കിസ്ഥാന്‍ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്‌ഐഎ), രഹസ്വാന്വേഷണ വിഭാഗം (ഐഎസ്‌ഐ), ഭീകരവാദ വിരുദ്ധ വിഭാഗം (സിടിഡി)എന്നിവയടങ്ങുന്ന സംയുക്ത അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചിരുന്നു.
Post Your Comments