കൊല്‍ക്കത്ത: ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരിക്ക് പീഡനം. കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ വിമാനത്തില്‍ യാത്രക്കാരിയെ മറ്റൊരു യാത്രക്കാരന്‍ പീഡിപ്പിച്ചതായാണ് പരാതി. യുവതിയുടെ പരാതിയെ തുടര്‍ന്ന് സഞ്ജയ് കനാഡ് എന്ന യാത്രക്കാരനെ പോലീസ് അറസ്റ്റു ചെയ്തു.
യാത്രക്കാര്‍ വിമാനത്തില്‍ കയറിക്കൊണ്ടിരിക്കെ തന്റെ തൊട്ടടുത്ത സീറ്റിലിരുന്ന സഞ്ജയ് പീഡീപ്പിക്കാന്‍ ശ്രമിച്ചതായി യുവതി ഉറക്കെ വിളിച്ചു പറയുകയായിരുന്നു. ഉടനെ ഇരുവരേയും എയര്‍പോര്‍ട്ട് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇരുവരും ഡല്‍ഹി സ്വദേശികളാണ്.
Post Your Comments