Cinema

ഓംപുരി പാക് ചിത്രത്തില്‍ നായകനാവുന്നു

പ്രശസ്ത ബോളിവുഡ് നടന്‍ ഓംപുരി പാക് സിനിമയില്‍ നായകനാവുന്നു. നബീല്‍ ഖുറേഷി സംവിധാനം ചെയ്യുന്ന ‘ന മലൂം അഫ്രാദ്’ എന്ന ചിത്രത്തിലാണദ്ദേഹം നായകനായെത്തുന്നത്. നേരത്തെ നിരവധി പാക് കഥാപാത്രങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പാക് സിനിമയില്‍ വേഷമിടുന്നത് ആദ്യമായാണ്.

ഫിസ അലി മിര്‍സയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഇന്ത്യാ-പാക് കലാസാംസ്‌കാരിക കൂട്ടായ്മകള്‍ക്ക് പ്രോല്‍സാഹനവും സഹകരണവും നല്‍കുന്ന കലാകാരനാണ് ഓംപുരി. ഇന്ത്യന്‍ സിനിമകള്‍ക്ക് പുറമെ ബ്രിട്ടീഷ്, അമേരിക്കന്‍ ചിത്രങ്ങളിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. പുരാവൃത്തം എന്ന ചിത്രത്തിലൂടെ മലയാളത്തിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button