India

പുതിയ ‘ജിഹാദി ജോണി’നെ ചാരനാക്കാന്‍ ബ്രിട്ടീഷ് ഇന്റലിജന്‍സ് ശ്രമിച്ചിരുന്നെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ഐഎസിന്റെ പുതിയ ജിഹാദി ജോണ്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ വംശജന്‍ സിദ്ധാര്‍ത്ഥ ധറിനെ ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സിയായ എംഐ-5 ചാരനാക്കാന്‍ ശ്രമിച്ചിരുന്നെന്ന് മാധ്യമ റിപ്പോര്‍ട്ട്. ഐഎസില്‍ അംഗമായിരിക്കെത്തന്നെ ഐഎസിന്റെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കണമെന്നതായിരുന്നു ഇന്റലിജന്‍സ് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇതിനോടെങ്ങനെയാണ് സിദ്ധാര്‍ത്ഥ് പ്രതികരിച്ചതെന്ന് വ്യക്തമായിട്ടില്ല.

സിദ്ധാര്‍ത്ഥ് സിറിയയിലേക്ക് പോകുന്നതിന് മുമ്പായിരുന്നു ഈ നീക്കം. ഒരിക്കല്‍ ഇയാളെ എംഐ 5 അധികൃതര്‍ ചോദ്യം ചെയ്യുകയും പ്രവൃത്തികള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് താക്കീത് നല്‍കുകയും ചെയ്തിരുന്നു. രണ്ടാമതും സിദ്ധാര്‍ത്ഥിനെ കണ്ട ഇന്റലിജന്‍സ് അധികൃതര്‍ ഡബിള്‍ ഏജന്റ് ആവാന്‍ ക്ഷണിക്കുകയായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം അല്‍ മുജാഹിറോണ്‍ എന്ന ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ബ്രിട്ടനില്‍ അറസ്റ്റ് ചെയ്തു. ഇതിന് ശേഷമാണ് സിദ്ധാര്‍ത്ഥ് ധര്‍ സിറിയയിലേക്ക് കടന്നത്.

ഐഎസ് ഏറ്റവുമൊടുവില്‍ പുറത്തുവിട്ട വീഡിയോയില്‍ ചാരപ്രവൃത്തി ചെയ്തുവെന്നാരോപിച്ച് അഞ്ചുപേരെ വധിക്കുന്നത് സിദ്ധാര്‍ത്ഥ് ആണെന്നാണ് സംശയം.

shortlink

Post Your Comments


Back to top button