India

പത്താന്‍കോട്ട് ആക്രമണം: അതേ നാണയത്തില്‍ തിരിച്ചടി നല്‍കണമെന്ന് പ്രതിരോധ മന്ത്രി

ന്യൂഡല്‍ഹി: പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ആക്രമണം നടത്തിയവര്‍ക്കു അതേ നാണയത്തിലുള്ള തിരിച്ചടി നല്‍കണമെന്ന് പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍. ഡല്‍ഹിയില്‍ 66-ാം സൈനികദിന ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരെങ്കിലും നമ്മളെ വേദനിപ്പിച്ചെങ്കില്‍ അവരും അതേ രീതിയിലുള്ള വേദന അറിയണമെന്നും സൈനികര്‍ മരിക്കുമ്പോള്‍ തനിക്കും വേദനിക്കുമെമെന്നും മന്ത്രി പറഞ്ഞു.രാജ്യത്തിനായി രക്ഷസാക്ഷികള്‍ ആകുന്നവര്‍ എല്ലായ്പ്പോഴും ആദരിക്കപ്പെടും. എന്നാല്‍ എതിരാളികളെ നിഷ്ക്രിയമാക്കാന്‍ നിങ്ങള്‍ ആവശ്യമാണെന്നും പരീക്കര്‍ പറഞ്ഞു. . നാശം വിതയ്ക്കുന്നവര്‍ വേദനയുടെ വിലയറിഞ്ഞില്ലെങ്കില്‍ അവര്‍ക്കു മാറ്റമുണ്ടാകില്ലെന്നും പരീക്കര്‍ കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button