Funny & Weird

സ്ത്രീകളുടെ അടിവസ്ത്രം മാത്രം മോഷ്ടിക്കുന്ന കള്ളന്‍ പിടിയില്‍

ടോക്കിയോ: സ്ത്രീകളുടെ അടിവസ്ത്രം മാത്രം മോഷ്ടിക്കുന്ന കള്ളനെ പൊലീസ് പിടികൂടി. അങ്ങ് ജപ്പാനിലാണ് സംഭവം. ഷോയ ഇമോദ എന്ന 25കാരനാണ് പിടിയിലായത്. സ്ത്രീകളുടെ പാന്റീസാണ് ഇയാള്‍ മോഷ്ടിച്ചിരുന്നത്.

ഒരു സ്ത്രീയുടെ ഫ്‌ളാറ്റില്‍ അതിക്രമിച്ച് കയറി അടിവസ്ത്രങ്ങള്‍ മോഷ്ടിച്ച സംഭവത്തിലാണ് യുവാവിനെതിരെ ആദ്യമായി പരാതി ഉയരുന്നത്. നാന്‍കോകു നഗരത്തില്‍ വെച്ച് ഒരു യുവതിയെ ആക്രമിച്ച് അടിവസ്ത്രം മോഷ്ടിക്കുന്നതിനിടെയാണ് ഇയാള്‍ അറസ്റ്റിലാവുന്നത്. ആക്രമണത്തിനിടെ യുവതിയെ ശ്വാസം മുട്ടിച്ച് കൊല്ലാനും യുവാവ് ശ്രമിച്ചു. അന്വേഷണത്തിനിടെ ഷോയയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ പൊലീസ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. 600 ഓളം പാന്റീസുകളാണ് ഇയാള്‍ വീടിന്റെ ടെറസില്‍ സൂക്ഷിച്ചിരുന്നത്.

സ്ത്രീകള്‍ ഉപയോഗിച്ച അടിവസ്ത്രങ്ങള്‍ക്ക് ജപ്പാനിലെ സെക്‌സ് മാര്‍ക്കറ്റുകളില്‍ വലിയ ഡിമാന്റാണ്.

shortlink

Post Your Comments


Back to top button