KeralaFacebook Corner

ഊണും ഞണ്ട് കറിയും വാങ്ങിയപ്പോള്‍ ബില്‍ കണ്ട് കണ്ണുതള്ളിയ ഒരാളുടെ ഫേസ്ബുക്ക്‌ പോസ്റ്റ്‌

തിരുവനന്തപുരം: ഹോട്ടല്‍ വില നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ഒരാള്‍ മുഖ്യമന്ത്രിയ്ക്കെഴുതിയ തുറന്ന കത്ത് വൈറലാകുന്നു. തിരുവനന്തപുരം കരിക്കകത്തെ സാഗര എന്ന റെസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം വാങ്ങിയ ആള്‍ തന്റെ ദുരനുഭവം കത്തില്‍ വിവരിക്കുന്നു. തനിക്കും ഭാര്യക്കും കഴിക്കാനായിരണ്ട് ഊണും ഒരു മീന്‍ വറത്തതും, ഒരു ഞണ്ട് കറിയും പാഴ്സലായി വാങ്ങിയ ഇദ്ദേഹത്തില്‍ നിന്നും ഹോട്ടലുകാര്‍ ഈടാക്കിയത് 1.230 രൂപയാണ്. ബില്ലും ഇതോടൊപ്പം ഇദ്ദേഹം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ഒരു ഊണിന് 220 രൂപ, മീന്‍ വറുത്തതിന് 390 രൂപ, ഞണ്ട് കറിയ്ക്ക് 400 രൂപ എന്നിങ്ങനെയാണ് നിരക്ക്.

ഹോട്ടല്‍കള്‍ ഇടുന്ന തോന്നിയ വിലകള്‍ സാധാരണക്കാരായ ജനങ്ങള്‍ക്ക്‌ താങ്ങുവാന്‍ കഴിയുന്നതല്ല. തലസ്ഥാന നഗരിയില്‍ നേരിട്ട ഈ കൊള്ള ഒറ്റപ്പെട്ടത് അല്ല. ഹോട്ടലുകള്‍ ഇടുന്ന തോന്നിയ വിലകള്‍ക്കെതിരെ എന്തെങ്കിലും ചെയ്യുവാന്‍ കഴിയുമോ? എന്ന ചോദ്യത്തോടെയാണ് കത്ത് അവസാനിക്കുന്നത്. കത്ത് ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി കഴിഞ്ഞു.

കത്തിന്റെ പൂര്‍ണരൂപം
 

മുഖ്യമന്ത്രിക്കുള്ള തുറന്ന കത്ത്—————————————————–പരാതി : ഹോട്ടല്‍ ഭക്ഷണത്തിന്റെ വി…

Posted by Thiruvananthapuram – തിരുവനന്തപുരം on Sunday, January 10, 2016

shortlink

Related Articles

Post Your Comments

Related Articles


Back to top button