Kerala

നീതിസംവിധാനം പ്രതികള്‍ക്കനുകൂലം: ജസ്റ്റിസ്.ബി.കെമാല്‍ പാഷ

കൊച്ചി: നിലവിലെ നീതി സംവിധാനം സാങ്കേതികമായി പ്രതികള്‍ക്ക് അനുകൂലമാണെന്ന് ജസ്റ്റിസ്.ബി.കെമാല്‍ പാഷ. എറണാകുളം ലോ കോളേജില്‍ അന്താരാഷ്ട്ര ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പീഡനക്കേസുകളിലും മറ്റും പൊലീസ് യാന്ത്രികമായാണ് എഫ്.ഐ.ആര്‍ രേഖപ്പെടുത്തുന്നത്. അതിലും യാന്ത്രികമായാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ കേസ് വാദിക്കുന്നത്. പ്രതികള്‍ ജയിലില്‍ സര്‍ക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റി തടിച്ച് കൊഴുക്കുകയാണ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇരകള്‍ക്ക് വേണ്ട സഹായങ്ങളൊന്നും ലഭിക്കുന്നില്ല.

വിചാരണസമയത്ത് ഇരകള്‍ അവരനുഭവിച്ച ദുരിതങ്ങള്‍ ഏറ്റുപറയേണ്ടി വരുന്നത് ദുഃഖകരമാണ്. ഇരകളുടെ ആവശ്യം മനസിലാക്കി സര്‍ക്കാര്‍ ഇടപെടണമെന്നും ഇതിനായി അടിയന്തരമായി നിയമസംവിധാനം പരിഷ്‌ക്കരിക്കാന്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button