ന്യൂഡല്‍ഹി: പത്താന്‍ക്കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഗുര്‍ദാസ്പൂര്‍ എസ്പിയെ ഇന്നു നുണപരിശോധനയ്ക്ക് വിധേയനാക്കും. ദേശീയ അന്വേഷണ ഏജന്‍സിയാണ് (എന്‍ഐഎ)ഗുര്‍ദാസ്പൂര്‍ എസ്പി സല്‍വീന്ദര്‍ സിങ്ങിനെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത്. ഇന്നു ന്യൂഡല്‍ഹിയില്‍ വച്ചാണ് നുണപരിശോധന നടത്തുക.സല്‍വീന്ദര്‍ സിങ്ങിന്റെ കാറിലാണ് ഭീകരര്‍ പഠാന്‍കോട്ടെ വ്യോമ താവളത്തിലെത്തിയത്. തന്റെ കാര്‍ ഭീകരര്‍ തട്ടിയെടുത്തു എന്നാണ് സല്‍വീന്ദര്‍ സിങിന്റെ മൊഴി. എന്നാല്‍ ചോദ്യം ചെയ്തപ്പോള്‍ മൊഴികളില്‍ നിരവധി വൈരുധ്യം കണ്ടെത്തിയിരുന്നു.
Post Your Comments