India

സ്വച്ഛ് ഭാരതിന്റെ പുരോഗതി വിലയിരുത്താന്‍ സര്‍വ്വേ

ന്യൂഡല്‍ഹി:നരേന്ദ്ര മോദി സര്‍ക്കാരിന്റെ മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയായ സ്വച്ഛ് ഭാരതിന്റെ പുരോഗതി വിലയിരുത്തുന്നതിനായി സര്‍വ്വേ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. ഇന്ത്യയിലെ തെരഞ്ഞെടുക്കപ്പെട്ട 75 നഗരങ്ങളിലായിരിക്കും സ്വച്ഛ് സര്‍വ്വേക്ഷണ്‍ എന്ന സര്‍വ്വേ നടത്തുന്നത്. കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ പിന്തുണയും ഇതിനുണ്ടാവും.

പദ്ധതിക്ക് വന്‍ ജനപിന്തുണ ലഭിച്ച സാഹചര്യത്തിലാണ് സര്‍വ്വേ നടത്തുന്നത്. എല്ലാ സംസ്ഥാനങ്ങളുടേയും തലസ്ഥാന നഗരികളും തെരഞ്ഞെടുത്ത മറ്റ് നഗരങ്ങളുമാണ് സര്‍വ്വേയുടെ പരിധിയില്‍ വരുന്നത്. പൊതുജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചുള്ള സര്‍വ്വേയിലൂടെ പദ്ധതിയില്‍ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ സാധിക്കും.

ക്വാളിറ്റി കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സര്‍വ്വേയ്ക്കായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചതായി ഉന്നതവൃത്തങ്ങള്‍ അറിയിച്ചു. ജനുവരി 26 ന് mygov. വെബ്‌സൈറ്റിലൂടെ സര്‍വെ വിവരങ്ങള്‍ പുറത്തുവിടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പൊതുജനങ്ങള്‍ക്ക് പുറമെ മുന്‍സിപ്പാലിറ്റികളില്‍ നിന്നും വിവരശേഖരണം നടത്തും.

2014 ഒക്ടോബറില്‍ ആവിഷ്‌കരിച്ച സ്വച്ഛ്ഭാരത് മിഷനില്‍ ഗ്രാമ, നഗരഭേദമന്യേ പത്ത് ലക്ഷത്തിലധികം ജനങ്ങള്‍ പങ്കാളികളായി. പദ്ധതി നടപ്പിലാക്കി ഒരു വര്‍ഷം പിന്നിടുമ്പോള്‍ സ്വച്ഛ് ഭാരത് സമൂഹത്തില്‍ വരുത്തിയ മാറ്റം വിലയിരുത്തുക, മാലിന്യ സംസ്‌കരണം, ശൗചാലയ ശുചിത്വം തുടങ്ങിവയെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കാനും സ്വച്ഛ് സര്‍വേക്ഷനിലൂടെ ലക്ഷ്യമിടുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button