ന്യൂഡല്‍ഹി : കുട്ടികളെ പീഡിപ്പിക്കുന്നവരുടെ ലൈംഗിക ശേഷി ഇല്ലാതാക്കണമെന്ന് പൊതുതാല്പര്യ ഹര്‍ജി. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ അറ്റോര്‍ണി ജനറലിനോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
സുപ്രീംകോടതി വനിതാ അഭിഭാഷക സംഘടനയാണ് ഹര്‍ജി നല്‍കിയത്. വിഷയം അടിയന്തിരമായി പരിഗണിക്കണമെന്നും വനിതാ അഭിഭാഷകര്‍ ആവശ്യപ്പെട്ടിരുന്നു. ഉച്ചയ്ക്ക് 12 നകം നിലപാട് വ്യക്തമാക്കണമെന്ന് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്ഗിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം നല്കി.
Post Your Comments