India

പത്താന്‍കോട്ട് ആക്രമണം: നിര്‍ണായക തെളിവുകള്‍ ലഭിച്ചു

പത്താന്‍കോട്ട്‌: പത്താന്‍കോട്ട്‌ ഭീകരാക്രമണത്തില്‍ എന്‍.ഐ.എയ്ക്ക് ചില നിര്‍ണായക തെളിവുകള്‍കൂടി ലഭിച്ചു. വ്യോമതാവളത്തില്‍നിന്നും എ.കെ 47 തോക്കുകളുടെ വെടിയുണ്ട ശേഖരം, ബൈനോകുലര്‍, മൊബൈല്‍ ഫോണ്‍ എന്നിവ കണ്ടെത്തി.

പത്താന്‍കോട്ട്‌ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരരെ കുറിച്ച്‌ ബ്ലാക്‌ കോര്‍ണര്‍ നോട്ടീസ്‌ പുറപ്പെടുവിക്കാന്‍ ആവശ്യപ്പെട്ട്‌ ഇന്റര്‍പോളിന്‌ കത്തയക്കാനും എന്‍.ഐ.എ തീരുമാനിച്ചിട്ടുണ്ട്‌. സംശയത്തിന്റെ നിഴലിലായ ഗുര്‍ദാസ്‌പൂര്‍ എസ്‌.പിക്കൊപ്പം ഭീകരര്‍ തട്ടിയെടുത്ത വാഹനത്തിലെ സഹയാത്രികരായ പാചകക്കാരനെയും എസ്‌.പിയുടെ സുഹൃത്തിനെയും ചോദ്യം ചെയ്യുന്നതിനും എന്‍.ഐ.എ തീരുമാനിച്ചതായി അറിയുന്നു.

shortlink

Post Your Comments


Back to top button