India

ഇന്ത്യാ- പാക്ക് സെക്രട്ടറി ചര്‍ച്ച: പ്രതികരണവുമായി അജിത് ഡോവല്‍

ന്യൂഡല്‍ഹി: ഈമാസം 15ന് നിശ്ചയിച്ചിട്ടുള്ള ഇന്ത്യപാക്കിസ്ഥാന്‍ വിദേശകാര്യ സെക്രട്ടറിമാരുടെ ചര്‍ച്ച  നടക്കണമെങ്കില്‍ പഠാന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാന്‍ നടപടി സ്വീകരിക്കണമെന്നു് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പറഞ്ഞതായുള്ള വാര്‍ത്ത അദ്ദേഹം നിഷേധിച്ചു.അതേസമയം ചര്‍ച്ചകള്‍ക്ക് ഒരു മാറ്റവും ഇല്ലെന്നും ജനുവരി 15ന് സെക്രട്ടറിമാരുടെ ചര്‍ച്ച നടക്കുമെന്നും പാക്ക് പ്രധാനമന്ത്രിയുടെ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ് വ്യക്തമാക്കിയിരുന്നു.

താന്‍ ഇത്തരത്തില്‍ ഏതെങ്കിലും മാധ്യമവുമായി സംസാരിച്ച കാര്യം ഓര്‍ക്കുന്നില്ല. നിരവധി പത്രപ്രവര്‍ത്തകരുമായി ദിവസവും സംസാരിക്കുന്ന ആളാണ് താന്‍. ഇപ്പോള്‍ തന്റേ പേരില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിക്കുന്നതായും അജിത് ഡോവല്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button