കോഴിക്കോട്: കെപിസിസി പ്രസിഡന്റ് വി. എം. സുധീരനെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍. സുധീരന്റെ ലക്ഷ്യം മൂന്നാം ഗ്രൂപ്പാണെന്നും അതിനായാണ് ജനരക്ഷയാത്രയെന്നും വെള്ളാപ്പള്ളി തുറന്നടിച്ചു. ജനരക്ഷായാത്രയ്ക്കു വടകരയില്‍ നല്‍കിയ സ്വീകരണത്തില്‍ പങ്കെടുക്കാതിരുന്നതിനു കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം വിശദീകരണം തേടാനിരിക്കെയാണ് സുധീരനെതിരെ കനത്ത വിമര്‍ശനവുമായി മുല്ലപ്പള്ളി രംഗത്തെത്തിയത്.
മുല്ലപ്പള്ളിയുടെ മണ്ഡലമായ വടകര അടക്കമുള്ള ജില്ലയിലെ സ്ഥലങ്ങളില്‍ ജനരക്ഷായാത്രയ്ക്കു സ്വീകരണം നല്‍കിയിരുന്നു. സ്ഥലത്തുണ്ടായിട്ടും മുല്ലപ്പള്ളി രാമചന്ദ്രന്‍ സ്വീകരണത്തില്‍ പങ്കെടുക്കാതിരുന്നത് ചര്‍ച്ചയായിരുന്നു.
വടകരയിലെ പരിപാടികളില്‍ നിന്നു വിട്ടുനിന്നതു മനഃപൂര്‍വമാണ്. ഒരു വകയ്ക്കു കൊള്ളാത്തവരെ വരെ സുധീരന്‍ ഡിസിസികളില്‍ തിരുകി കയറ്റിയെന്നും വടകരയിലെ പരിപാടിയില്‍ നിന്നും താന്‍ മനപ്പൂര്‍വ്വമാണ് വിട്ടുനിന്നതെന്നും, മണ്ഡലം കമ്മിറ്റിയില്‍ കോണ്‍ഗ്രസ് പ്രസിഡന്റിനെ തീരുമാനിച്ചപ്പോള്‍ ഒരു പ്രാദേശിക നേതാവിന്റെ പരിഗണന പോലും തനിക്ക് ലഭിച്ചില്ലെന്നും മുല്ലപ്പള്ളി തുറന്നടിച്ചു.
Post Your Comments