കോഴിക്കോട് : ജനതാദള്‍ (യു) യുഡിഎഫില്‍ തുടരുമോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കാതെ സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍. പാര്‍ട്ടിയുടെ ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ മുന്നണി വിടണമെന്ന അഭിപ്രായം ഉയര്‍ന്നോ എന്ന ചോദ്യത്തിന് ചര്‍ച്ചയാണ് നടന്നതെന്നും ഇങ്ങനെ മാത്രമേ ചര്‍ച്ച ചെയ്യാന്‍ പാടുള്ളൂവെന്നും പറയാനാകുമോ എന്നുമായിരുന്നു മറുചോദ്യം.
ജില്ലാകൗണ്‍സില്‍ ചേര്‍ന്നതു കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനെക്കുറിച്ചു വിലയിരുത്താനാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കൗണ്‍സിലില്‍ പങ്കെടുത്ത മന്ത്രി കെ.പി മോഹനന്‍ മാധ്യമങ്ങള്‍ക്കു മുഖംകൊടുക്കാതെ പോയി. പിന്തുടര്‍ന്നു ചോദിച്ചിട്ടും മിണ്ടാതെ വാഹനത്തില്‍ കയറുകയായിരുന്നു. മുന്നണിയില്‍ തുടരണമോ എന്ന കാര്യത്തില്‍ യോഗത്തില്‍ രണ്ട് അഭിപ്രായമുയര്‍ന്നതായി പങ്കെടുത്തവരില്‍ ചിലര്‍ വ്യക്തമാക്കി. ജില്ലയില്‍ പാര്‍ട്ടി ശക്തമാണെന്നും എന്നാല്‍ ഇവിടെ മാത്രമായി തീരുമാനമെടുക്കാനവില്ലെന്നും ജില്ലാപ്രസിഡന്റ് മനയത്ത് ചന്ദ്രന്‍ പ്രതികരിച്ചു.
Post Your Comments