വാഷിംഗ്ടണ്‍: പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നിലുള്ളവരെ സഹായിക്കാന്‍ പാകിസ്ഥാന്‍ മുടന്തന്‍ ന്യായയം പറയരുതെന്ന് അമേരിക്ക. ആക്രമണം പാകിസ്ഥാനില്‍ നിന്ന് ആസൂത്രണം ചെയ്തതാണെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതിനിടെയാണ് മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥന്‍ ഈ ആവശ്യവുമായി രംഗത്തെത്തിയത്.
ഭീകരസംഘടനകള്‍ക്കും പത്താന്‍കോട്ട്ആക്രമണത്തിന് പിന്നിലുള്ളവര്‍ക്കുമെതിരെ നടപടിയെടുക്കുമെന്ന വാഗ്ദാനം പാലിക്കണം. മുന്‍കാലത്ത് ഇത്തരം വിഷയങ്ങളില്‍ പാകിസ്ഥാന്‍ കാട്ടിയ അലംഭാവം ഇതില്‍ തുടരില്ലെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൃത്യമായ നടപടിയുണ്ടായില്ലെങ്കില്‍ പാകിസ്ഥാന് നല്‍കുന്ന സൈനിക സഹായത്തെക്കുറിച്ച് പുനരാലോചിക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments